ഡ്രൈവ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ

ഇന്ന് പലരും അശ്രദ്ധയോടെ ചെയ്യുന്ന ഒരു കാര്യമാണ് ഡ്രൈവിംഗ്. അതുകൊണ്ട് തന്നെ റോഡിലുണ്ടാകുന്ന വാഹന അപകടങ്ങളുട തോത് കുറച്ചൊന്നുമല്ല. ഇത്തരത്തിൽ വാഹന അപകടങ്ങൾ മൂലം ഒത്തിരി പേരുടെ ദുരനുഭവങ്ങൾ നാം കണ്ടിട്ടുണ്ട് അല്ലെങ്കിൽ കേട്ടിട്ടുണ്ട് എങ്കിൽ പോലും നാം ശെരിയായ നിയമങ്ങൾ പാലിച്ചു ഡ്രൈവ് ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ നാം ഇത്തരത്തിൽ അശ്രദ്ധയോടെ ചെയ്യുന്ന ഡ്രൈവിംഗ് കൊണ്ട് തന്നെ മറ്റാരാളുടെ ജീവനാകും പൊലിയുക.

അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് റോഡിലെ അപകടങ്ങൾ കുറക്കാനും പരിക്കുകൾ ഒന്നിമില്ലാതിരിക്കാനും കുറച്ചു കാര്യങ്ങൾ അരിഞ്ഞിരിക്കാം. നമ്മുടെ വാഹനത്തിലെ പാസ് ലൈറ്റ് ഒരു വാണിങ് ലൈറ്റായി നമുക്ക് ഉപയോഗിക്കാം. അതായത് റോഡിലെ മറ്റുള്ള ഡ്രൈവർമാർക്ക് കൊടുക്കാൻ പറ്റിയ ഒരു സിഗ്നലായി നമുക്ക് പാസ് ലൈറ്റിനെ ഉപയോഗിക്കാവുന്നതാണ്. അതുമാത്രമല്ല നമ്മൾ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്ന സമയം എതിരെ വരുന്ന വാഹനങ്ങൾക്ക് നാം ഓവർടേക്ക് ചെയ്യുകയാണ് എന്ന് അറിയിക്കാനായി പാസ് ലൈറ്റ് ഉപയോഗിക്കാം.

ഇങ്ങനെ പാസ് ലൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ എതിർ ദിശയിൽ നിന്നും വരുന്ന വാഹനത്തിന്റെ സ്പീഡ് ആ ഡ്രൈവർ ക്രമീകരിക്കുന്നതായിരിക്കും. അതിനാൽ അപകടം ഒഴിവാക്കാവുന്നതാണ്. ഇനി പാസ് ലൈറ്റ് ഓപ്പണാക്കാനായി വണ്ടിയുടെ ഇൻഡിക്കേറ്റർ ലിവർ നേരെ മുകളിലേക്ക് ഉയർത്തി പിടിക്കുക. അപ്പോൾ കാറിന്റെ ഹെഡ് ലൈറ്റ് ഹൈ പവറിൽ ഓണാകുകയും, കൈ വിടുമ്പോൾ ആ ലൈറ്റ് പെട്ടന്ന് തന്നെ അണഞ്ഞുപോകുകയും ചെയ്യുന്നു. ഈ ലൈറ്റിനെ പല അപകട സൂചനകളായും നമുക്ക് ഉപയോഗിക്കാൻ കഴിയും.

ഇനി മോശം കാലാവസ്ഥയുള്ള സമയങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ വിസിബിളിറ്റി വളരെ കുറവായിരിക്കും. അതായത് മഞ്ഞോ, കനത്ത മഴയോ ഉള്ള സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഈ കാലാവസ്ഥകളിൽ ഡ്രൈവ് ചെയ്യുന്ന സമയങ്ങളിൽ ഹെഡ് ലൈറ്റ് ഓണാക്കിയ ശേഷം ഡ്രൈവ് ചെയ്യുക. കാരണം ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ എതിരെ വരുന്ന വാഹന ഡ്രൈവർക്ക് ഹെഡ് ലൈറ്റ് ഉപയോഗിച്ചത് കൊണ്ട് തന്നെ ആ വാഹനത്തെ വ്യക്തമായി കാണാൻ കഴിയുകയും,അതുമൂലം അപകടങ്ങൾ ഒഴിവാക്കാനും കഴിയുന്നു. ഇനിയും കൂടുതൽ അറിവിലേക്കായി മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply