കുടുംബശ്രീയിൽ ഉള്ളവർക്ക് സന്തോഷവാർത്ത.

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി അഞ്ച് വർഷം പൂർത്തിയാകുമ്പോഴേക്കും 100 കോടി രൂപയുടെ വിറ്റുവരവാണ് വന്നിരിക്കുന്നത്. ഇതുവരെ 79 ലക്ഷം കിലോ ചിക്കൻ ഉത്പാദിപ്പിച്ച് വിപണനം നടത്തി കഴിഞ്ഞു. 2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്‌കോയുമായി ചേർന്നുള്ള ഈ പദ്ധതിയുടെ തുടക്കം . ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ ചിക്കൻ്റെ 50% ഇവിടെത്തന്നെ ഉൽപാദിപ്പിക്കും. അതുവഴി കുടുംബശ്രീ വനിതകൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുവാനുള്ള അവസരമൊരുക്കുകയും ആയിരുന്നു ലക്ഷ്യം.

പൊതുവിപണിയേക്കാൾ വില കുറവായതിനാൽ കേരള ചിക്കൻ സ്വീകാര്യത വർദ്ധിച്ചതായും തീരുവനന്തപുരത്ത് 45 കൊല്ലം 39 കോട്ടയം 47 എറണാകുളം 55 തൃശൂർ 48 കോഴിക്കോട് 36 എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലർ ഫാമുകളും 94 ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്നതായും കുടുംബശ്രീ അധികൃതർ പറഞ്ഞു.

പദ്ധതി ഗുണഭോക്താവായ വനിതയ്ക്ക് ഒരു ദിവസം പ്രായമായ 1000 കോഴി കുഞ്ഞുങ്ങൾ, തീറ്റ , പ്രതിരോധ വാക്സിൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. കോഴിക്കുഞ്ഞിനെ 45 ദിവസം പ്രായമാകുമ്പോൾ ഔട്ട്ലെറ്റിൽ എത്തിക്കും. ഓരോ 45 ദിവസം കഴിയുമ്പോഴും വളർത്തു കൂലി ഇനത്തിൽ സംരംഭകന് ശരാശരി 50000 രൂപ വരുമാനവും ഔട്ട്ലെറ്റ് നടത്തുന്നവർക്ക് ശരാശരി 87000 രൂപവരെയും ലഭിക്കുന്നു. പദ്ധതി ഇനിയും ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകാനാണ് കുടുംബശ്രീയുടെ തീരുമാനം.

രണ്ടാമത്തെ അറിയിപ്പ് സംസ്ഥാനത്ത് ഭവനങ്ങൾ ഇല്ലാത്തവർക്ക് സർക്കാർ ഭവനങ്ങൾ നൽകുന്ന ലൈഫ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷിച്ചിരുന്ന ഒൻപത് ലക്ഷത്തി ഇരുപതിനായിരം പേരിൽ അർഹരായവരുടെ കരട് പട്ടിക ജൂൺ പത്തിന് പ്രസിദ്ധീകരിച്ചിരുന്നു . 514381 പേരാണ് കരട് പട്ടികയിൽ ഉൾപ്പെട്ടത്. പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അപ്പീൽ നൽകാനുള്ള സമയപരിധി ജൂൺ 17 രാത്രി 12 മണിക്ക് അവസാനിച്ചിരുന്നു. ആദ്യഘട്ട അപ്പീലിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിനാണ് പ്രസിദ്ധീകരിക്കുക.

മറ്റൊരു അറിയിപ്പ് കോവിഡ് മൂലം മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50,000 രൂപ ധനസഹായം ലഭിക്കും. മരണം നടന്നു 90 ദിവസത്തിനകമാണ് അപേക്ഷിക്കേണ്ടത്. www.relief.kerala.gov.in എന്ന വെബ്സൈറ്റിലേക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസുകൾ നേരിട്ടും അപേക്ഷിക്കാം . സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Leave a Reply