2 മാസങ്ങൾക്ക് മുൻപ് ദുബായിൽ വെച്ച് മരണപ്പെട്ട വ്‌ളോഗർ റിഫ മെഹ്നുവിന്റെ റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. റീപോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം റിഫയുടേത് തൂങ്ങി മരണമെന്ന് പറയുന്നു.
തൂങ്ങി മരണം ശെരി വെക്കുന്ന രീതിയിൽ റിഫയുടെ കഴുത്തിലെ അടയാളം ശരിവയ്ക്കുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് റീ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടി റിഫയുടെ ഡെഡ് ബോഡി പുറത്തെടുത്തത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.
മരണത്തിൽ റിഫയുടെ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് പോലീസിന്റെ നേതൃത്വത്തിൽ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. വിശദമായ കണ്ടെത്തലുകൾ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാടിൻറെ അടിസ്ഥാനത്തിലാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്.
മാർച്ച് 1, 2022 നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്ര൦ നടത്തിയ ശേഷമാണ് റിഫയുടെ ബോഡി നാട്ടിലെത്തിച്ചത്. പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.