കടല കൊണ്ട് ഇങ്ങനെ തയ്യാറാക്കിയാൽ പിന്നെ രുചി നാവിൽ നിന്നും പോകില്ല.

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് വെള്ള കറിക്കടല. എന്നാൽ എപ്പോഴും നമ്മൾ കടല കൊണ്ട് കറിയല്ലേ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് കടല കൊണ്ട് ഒരു അടിപൊളി റോസ്റ്റ് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ റോസ്റ്റ് പലഹാരങ്ങൾക്ക് ഒപ്പം കഴിക്കാനും ചുമ്മാതെ കഴിക്കാനും ഏറെ രുചികരമാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മുക്കാൽ കപ്പ് വെള്ളക്കടല എടുക്കുക. എന്നിട്ട് കടലയെ എട്ട് മണിക്കൂറോളം കുതിരാനായി വെക്കുക.

ശേഷം കുതുറന്നു കിട്ടിയ കടലയെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കടലയുടെ മേലെ നിൽക്കാൻ പാകത്തിന് വെള്ളവും ചേർത്ത് അടച്ചു വെക്കുക. എന്നിട്ട് 5 ഫിസിൽ വരുന്നത് വരെ ഹൈ ഫ്ളൈമിൽ വെച്ച് കടല വേവിച്ചെടുക്കുക. ഇനി പാകത്തിന് വെന്തുവന്ന കടലയിലെ വെള്ളം ഊറ്റി കളഞ്ഞ ശേഷം ചൂടാറാനായി മാറ്റി വെക്കുക. ഇനി ഈ കടലയെ ഫ്രൈചെയ്തു എടുക്കണം. അതിനായി ഒരു ബൗളിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചു വീഴ്ത്തുക.

എന്നിട്ട് അതിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, മുക്കാൽ ടേബിൾ സ്പൂൺ ചില്ലി സോസ്, അര ടേബിൾ സ്പൂൺ സോയ സോസ്, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ മൈദ, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ, ആവശ്യത്തിനുള്ള ഉപ്പ്, എന്നിവ ചേർത്ത ശേഷം നല്ലപോലെ മിക്‌സാക്കുക. ശേഷം നേരത്തെ വേവിച്ചു വെച്ചിട്ടുള്ള കടലയെ ഈ മസാലയിലിട്ട് നല്ലപോലെ കോട്ടാക്കി എടുക്കുക. ശേഷം കടലയെ 15 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ ചൂടാക്കി എടുക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള കടല ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇനി എല്ലാ കടലയും നല്ലപോലെ ക്രിസ്പിയായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ഇനി ബാക്കിയുള്ള എണ്ണയിലേക്ക് ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക. ഇനി ഒരു കടായിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം നല്ലപോലെ വഴറ്റിയെടുത്ത സവാളയിലേക്ക്

ഇനി ഒരു നാലു അല്ലി ചുവന്നുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, അഞ്ചു അല്ലി വെളുത്തുള്ളി, മൂന്നു പച്ചമുളക്, എന്നിവയെല്ലാം നല്ലപോലെ ചതച്ചെടുക്കുക. ഇനി ചതച്ചെടുത്ത മസാലയെ ഈ സവാളക്കൊപ്പം ചേർത്തിളക്കുക. ഇനിയെല്ലാം നല്ലപോലെ വാടി വന്നാൽ ഒരു തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വേവിക്കുക. ഇനി തക്കാളിയും നല്ലപോലെ വെന്തുടഞ്ഞു വന്നാൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, എന്നിവ ചേർത്ത് നല്ലപോലെ മിക്‌സാക്കി എടുക്കുക.

ഇനി മസാല നല്ലപോലെ മൂത്തുവന്നാൽ അര കപ്പ് തേങ്ങാപ്പാൽ ചേർത്ത് നല്ലപോലെ ഇളക്കി വറ്റിച്ചെടുക്കുക. എന്നിട്ട് നല്ലപോലെ വറ്റിവന്ന മസാലയിലേക്ക് ഫ്രൈ ചെയ്തു വെച്ചിട്ടുള്ള കടല ചേർത്ത് ഇളക്കുക. എന്നിട്ട് നേരത്തെ ഫ്രൈ ചെയ്തെടുത്ത ഉള്ളിയും, കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്തു ചൂടോടുകൂടി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കടല കൊണ്ടുള്ള റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കടല റോസ്റ്റ് തയ്യാറാക്കി നോക്കണേ.

Leave a Reply