യഥാർത്ഥ ജീവിതത്തിലെ പ്രണയം വെളിപ്പെടുത്തി കുടുംബ വിളക്കിലെ നായകനായ പ്രതീഷ് മേനോൻ .

നൂബിൻ ജോണി എന്നു പറഞ്ഞാൽ ഒരു പക്ഷെ മലയാളികൾക്ക് സുപരിചിതനായിരിക്കില്ല . എന്നാൽ കുടുംബവിളക്കിലെ പ്രതീഷ് മേനോൻ എന്നു പറഞ്ഞാൽ ഏവരും അറിയും . മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബ വിളക്കിലെ നായകനാണ് പ്രതീഷ് മേനോൻ . സീരിയലിൽ പ്രതീഷ് മേനോനായി വേഷമിടുന്നത് നൂബിന്‍ ജോണിയാണ്. സീരിയലിലിൽ ഏറ്റവും അധികം സന്തോഷ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് പ്രതീഷും സഞ്ജനയുമിപ്പോൾ കടന്നു പോകുന്നത് .

ഇരുവരും അച്ഛനും അമ്മയും ആകാന്‍ പോകുന്നതിൻ്റെ ആഹ്ലാദത്തിലാണ് കുടുംബ വിളക്ക് പ്രേക്ഷകരും . ശ്രീനിലയത്തിൽ സന്തോഷം തിരതല്ലുമ്പോൾ യഥാർത്ഥ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവയ്ക്കുകയാണ് നൂബിനിപ്പോൾ . വളരെ കുറച്ച് സീരിയലുകളാണ് നൂബിന്‍ അഭിനയിച്ചിട്ടുള്ളത്. എങ്കിൽ കൂടി നൂബിന് പ്രേഷക ഹൃദയം കീഴടക്കാൻ താരത്തിനായിട്ടുണ്ട് . ഒരു മോഡലാകുക എന്നതായിരുന്നു നൂബിന്റെ ആഗ്രഹം. എന്നാല്‍ അപ്രതീക്ഷിതമായാണ് അഭിനയ രംഗത്തേക്കുള്ള നൂബിൻ്റെ രംഗപ്രവേശം . കുടുംബവിളക്ക് കൂടാതെ മൂന്നു മണി, തട്ടീം മുട്ടീം എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട് .

ഇടുക്കിയിലെ രാജക്കാടാണ് നൂബിൻ്റെ സ്വദേശം . ഇടത്തരം കുടുംബത്തിൽ ജനിച്ച് . എല്‍. എല്‍. ബി. പഠനം പൂർത്തിയാക്കിയ ശേഷമായിരുന്നു ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്ന മോഡലിംഗ് രംഗത്തേക്കുള്ള പ്രവേശം . അതിനിടെ കുവൈത്തില്‍ ജോലി ലഭിക്കുകയും അങ്ങോട്ടു പോവുകയും ചെയ്തു. തിരിച്ചു വന്നതിനു ശേഷമാണ് സീരിയലില്‍ അഭിനയിക്കാനുള്ള അവസരം നൂബിനെ തേടിയെത്തുന്നത് .

അച്ഛനും അമ്മയും ഒരു ചേട്ടനുമടങ്ങുന്നതാണ് നൂബിൻ്റെ കുടുംബം . സ്വാതി, നക്ഷത്രം ചോതി എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് നൂബിൻ അഭിനയ രംഗത്ത് കാൽവെപ്പ് നടത്തിയത് .മലയാളി കുടുംബപ്രേഷകരുടെ ഇഷ്ടപ്പെട്ട സീരിയലായ കുടുംബവിളക്കില്‍ എത്തിയതോടെയാണ് നൂബിന്‍ ശ്രദ്ധേയനായത് . ഈ അടുത്ത് മനോരമയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പ്രതീഷും നൂബിനും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്ന ചോദ്യത്തിന് , ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്നു താരം മറുപടി പറഞ്ഞിരുന്നു .

പ്രതീഷിന് അമ്മയെ വളരെ ഇഷ്ടമാണ്. എനിക്കും അമ്മയാണ് ജീവന്‍. പിന്നെ പ്രതീഷ് വളെര പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണ്. ഞാനും ഏതാണ്ട് അങ്ങനെയാണ് എന്നിങ്ങനെയായിരുന്നു നൂബിൻ്റെ വാക്കുകൾ . മിനി സ്‌ക്രീനില്‍ സഞ്ജനയുടെയും പ്രതീഷിന്റെയും റൊമാന്‍സ് ചൂടു പിടിക്കുമ്പോഴാണ് ജീവിതത്തില്‍ നൂബിന്റെ പ്രണയം വിവാഹത്തിലേയ്ക്ക് എത്തുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷം മലയാളികളുടെ പ്രിയതാരം വിവാഹിതനാകാന്‍ പോവുകയാണെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നൂബിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരോട് വിവരം പങ്കുവച്ചത് .

ബീച്ച് പശ്ചാത്തലമായുള്ള വീഡിയോയിലാണ് ഭാവി വധുവിനെ ചുംബിക്കുന്ന വീഡിയോ താരം അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. അതിന്റെ ക്യാപ്ഷന്‍ ഇങ്ങനെയാണ്, വളരെ പെട്ടെന്ന് തന്നെ മിസ്റ്റര്‍, ആന്റ് മിസിസ് ആകാന്‍ പോകുന്നു. വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ മുഖം വീഡിയോയിൽ വ്യക്തമല്ല . പ്രണയിനിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന ബീച്ച് വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ആഗസ്റ്റില്‍ വിവാഹം ഉണ്ടാകും എന്നാണ് നൂബിൻ സൂച്ചിപ്പിച്ചിരിക്കുന്നത് .

ഭാവി വധു ആരെന്നുള്ളത് ഇപ്പോഴും സസ്‌പെന്‍സയി തുടരുന്നു . മറ്റൊരു ഒരു പോസ്റ്റില്‍ ‘എന്റെ ഹൃദയത്തില്‍ വന്ന് നീ താമസിക്കൂ’ , വാടകയൊന്നും വേണ്ട എന്ന ക്യാപ്ഷനോടെ പങ്കുവച്ചിട്ടുണ്ട് . എന്നാൽ ഒരു പോസറ്റിലും തൻ്റെ പ്രണയിനിയുടെ മുഖം വ്യക്തമാക്കിയിട്ടില്ല . ആരാണ് നൂബിൻ്റെ ജീവിത സഖിയെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകരിപ്പോൾ . ഇരുവര്‍ക്കും ആശംസകൾ നേരുകയാണ് ആരാധകര്‍. ഏകദേശം ആറ് വര്‍ഷത്തോളമായി താനൊരാളുമായി പ്രണയത്തിലാണെന്ന് നൂബിന്‍ ഒരിക്കൽ പറഞ്ഞിരുന്നു. ഭാവി വധു ഡോക്ടറാണ് എന്നും എല്ലാ കാര്യങ്ങള്‍ക്കും വളരെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണെന്നും അന്ന് പങ്കു വച്ചിരുന്നു .

Leave a Reply