ഫ്രിഡ്ജ് ഉപയോഗിക്കുന്നവരോട് KSEB ക്ക് പറയാനുള്ളത്

ഫ്രിഡ്ജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ വൈദ്യുതി ബിൽ ഇരട്ടിയാകുമെന്ന് KSEB അറിയിച്ചു. ഫ്രിഡ്ജ് വാങ്ങുന്ന സമയത്ത് ആവശ്യത്തിന് മാത്രം വലിപ്പമുള്ളതും ഊർജ്ജ ക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കാർ ശ്രദ്ധിക്കണം. നാല് പേരടങ്ങുന്ന കുടുംബത്തിന് 105 ലിറ്റർ ശേഷിയുള്ള ഫ്രിഡ്ജ് മതിയാകും . വലിപ്പം കൂടുംതോറും വൈദ്യുതി ചിലവും വർദ്ധിക്കും . റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് BEE ( ബ്യൂറോ ഓഫ് എനർജി എഫിഷ്യൻ്റ്സ് ) സ്റ്റാർ ലേബൽ സഹായിക്കുന്നു .

ഫൈവ് സ്റ്റാറുള്ള ഒരു 240 ലിറ്റർ ഫ്രിഡ്ജിന് വർഷം 385 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗച്ചിലവ് കണക്കാക്കുന്നത്. അതേ സമയം ഇതേ വലിപ്പത്തിലുള്ള ഫ്രിഡ്ജ് രണ്ട് സ്റ്റാറുള്ളത് ഉപയോഗിക്കുമ്പോൾ 706 യൂണിറ്റ് വൈദ്യൂതി ചിലവാകുന്നു. സ്റ്റാർ അടയാളമില്ലാത്ത പഴയ ഫ്രിഡ്ജാണെങ്കിൽ 900 യൂണിറ്റ് വരെ വൈദ്യുതി ഒരു വർഷം ചിലവാകും. സ്റ്റാർ അടയാളം കൂടുംതോറും വൈദ്യുതി ഉപയോഗം കുറയും .

ഫ്രിഡ്ജ് വാങ്ങുമ്പോൾ കൂടുതൽ സ്റ്റാർ. ഉള്ളത് വാങ്ങുവാൻ വേണ്ടി ചിലവിടുന്ന അധിക തുക കുറഞ്ഞ മാസങ്ങളിലെ വൈദ്യുതി ബില്ലിൽ തന്നെ ലാഭിക്കാനാകും. ഫ്രിഡ്ജ് വയ്ക്കുന്ന സ്ഥലം വായു സഞ്ചാരം ഉറപ്പാക്കണം . ഭിത്തിയിൽ നിന്ന് അഞ്ചിഞ്ച് അകലമെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം . അത് പോലെ ഫ്രിഡ്ജ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും വാതിലുകൾ കൃത്യമായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക .

ഫ്രിഡ്ജിൻ്റെ ഡോറിന് ചുറ്റുമുള്ള റബ്ബർ ബീഡിംഗ് കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു പോകാനുള്ള സാത്യതയുണ്ട്. റബ്ബർ ബീഡിംഗ് ദ്രവിക്കുകയോ, പൊട്ടുകയോ കേടു വരികയോ ചെയ്താൽ മാറ്റാൻ വേണ്ടി ശ്രദ്ധിക്കുക. ചൂടുള്ള ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ വയ്ക്കരുത്. കാരണമില്ലാതെ ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കാതിരിക്കാൻ ശ്രദ്ധിക്കുക. എപ്പോഴും തുറക്കുകയും അടയ്ക്കുകയും ചെയ്താൽ കൂടുതൽ വൈദ്യുതി ചിലവാകും.

അത് പോലെ തന്നെ കാലാവസ്ഥയനുസരിച്ചും ഉള്ളിലുള്ള സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കുക . റെഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തി നിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചിലവ് കൂട്ടും. ആഹാര സാധനം അടച്ച് മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക . ഇത് ഫ്രിഡ്ജിനകത്ത് ഈർപ്പം വ്യാപിക്കുന്നത് തടയുകയും തന്മൂലം വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യാം. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഫ്രീസറിൽ ഐസ് കട്ട കുത്തിപ്പിടിക്കുന്നത് ഊർജ്ജ നഷ്ടമുണ്ടാക്കും. അതിനാൽ അതാത് കമ്പനിയുടെ നിർദ്ദേശമനുസരിച്ച് സമയക്രമം നോക്കി ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്യുക.

 

Leave a Reply