സംസ്ഥാനത്ത് സ്മാർട്ട് റേഷൻ കാർഡുകൾ വരാൻ പോകുന്നു എന്ന വാർത്തയാണ് സംസ്ഥാന സർക്കാർ പുറത്തു വിടുന്നത് . എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും ആനുകൂല്യം ലഭിക്കാൻ പോവുകയാണ് ഇത് വഴി . സ്മാർട്ട് റേഷൻ കാർഡുപയോഗിച്ച് ഭക്ഷ്യോത്പന്ന കിറ്റുകൾ സബ്സിഡി നിരക്കിൽ വാങ്ങാൻ സാധിക്കും . കിറ്റിൽ വെളിച്ചെണ്ണ , പഞ്ചസാര , പയർവർഗങ്ങൾ , മറ്റ് ധാന്യവർഗങ്ങൾ ഇവ കൂടാതെ ജയ അരി ഉൾപ്പെടെയുള്ള അരി വിഭവങ്ങളും ഉൾപ്പെടും .
എട്ടിൽ പരം ഉത്പന്നങ്ങളാണ് സബ്‌സിഡി നിരക്കിൽ വാങ്ങാൻ സാധിക്കുക . മാസത്തിൽ ഒരു തവണ ഈ ആനുകൂല്യം നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും . നിലവിൽ സപ്ലെകോ , മാവേലി സ്റ്റാർ തുടങ്ങിയവ റേഷൻ കടയുമായി ചേർന്നല്ലാത്തതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ ഇത് ഉപകരിക്കും .
കൂടാതെ വൈദ്യുതി ബിൽ , ഫോൺ ബിൽ തുടങ്ങിയവ അടയ്ക്കാനും സർക്കാർ രേഖകൾ എടുക്കുവാനുള്ള അപേക്ഷകളും സ്മാർട്ട് റേഷൻ കാർഡ് വഴി സാധിക്കും . പരമാവധി 5000 രൂപ വരെ പിൻവലിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കുന്നതാണ് . SBI ഉൾപ്പടെയുള്ള ബാങ്കുകൾ ഇതുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് . ആയിരത്തോളം വരുന്ന റേഷൻ കടകൾ കേരള സ്റ്റോറുകൾ അല്ലെങ്കിൽ K – സ്റ്റോറുകൾ എന്നായിരിക്കും അറിയപ്പെടുക .
ഉപഭോക്താക്കൾ നിലവിലുള്ള റേഷൻ കാർഡ് മാറ്റി സ്മാർട്ട് റേഷൻ കാർഡ് ആക്കിയെങ്കിൽ മാത്രമേ ഈ ആനുകൂല്ല്യം ലഭിക്കുകയുള്ളു . എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡാക്കാൻ സാധിക്കും . അതിനായി ഒരു ചിപ്പ് ഘടിപ്പിച്ചാൽ മതിയാകും . സബ്സിഡി ഉത്പന്നങ്ങൾ കൂടാതെ റേഷൻ വിഹിതവും വാങ്ങുവാൻ സാധിക്കും . സ്മാർട്ട് റേഷൻ കാർഡിനായുള്ള പ്രാരംഭ നടപടികൾ ജൂൺ മാസം തന്നെ തുടക്കമാകും . നിലവിൽ മൂന്നു തരത്തിലുള്ള റേഷൻ കാർഡുകളാണുള്ളത് .
ആദ്യകാലത്തുള്ള പുസ്തക റേഷൻ കാർഡുകൾ , ഇലക്ട്രോണിക് റേഷൻ കാർഡുകൾ , അതിനു ശേഷമാണ് സ്മാർട്ട് റേഷൻ കാർഡിൻ്റെ ആദ്യപടിയെന്നോണം PVC റേഷൻ കാർഡുകൾ സർക്കാർ പരിചയപ്പെടുത്തുന്നത് . ഈ PVC റേഷൻ കാർഡിൻ്റെ ഒരു വശത്ത് തന്നെയാകും ചിപ്പുകൾ ഘടിപ്പിക്കുക . ജൂൺ മാസത്തിൽ തന്നെ ഇതിനായുള്ള അപേക്ഷകളും മറ്റു നടപടികൾക്കും തുടക്കമാകും.