വെറും 680 രൂപ മുടക്കിയാൽ വീട്ടിലുള്ള എല്ലാ ലൈറ്റുകളും ആവശ്യ സമയത്തു മാത്രം പ്രവർത്തിക്കും

നമുക്ക് പലപ്പോഴും താങ്ങാൻ കഴിയാത്ത ഒരു ബില്ലാണ് കറണ്ട് ബില്ല്. പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് ഇത്രയും വലിയ തുക നമുക്ക് ബില്ലായി വരുന്നത് എന്ന്. നമ്മൾ പോലും അറിയാതെ പകലും രാത്രിയും നമ്മൾ ഒരുപാട് ലൈറ്റുകൾ ആവശ്യമില്ലാതെ ഇടുന്നുണ്ട്. അത് മൂലമാകും കൂടുതൽ കറണ്ട് ബില്ല് നമുക്ക് വരുന്നത്.
അതിനു പ്രധാന കാരണം നമ്മൾ ഇട്ടുവച്ച ലൈറ്റ് ഓഫ് ചെയ്യാൻ മറന്നു പോകുന്നു എന്നുള്ളതാണ്.

എല്ലാ ലൈറ്റുകളും ആവശ്യസമയത്ത് മാത്രം ഇടുകയും അല്ലാത്ത സമയങ്ങളിൽ ഓഫ് ചെയ്ത് ഇടുകയും ചെയ്യുകയാണ് എങ്കിൽ കറണ്ട് ബിൽ ഇത്രയും കൂടുതലായി നമുക്ക് വരികയില്ല. അപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം കണ്ടെത്തുവാൻ ആണ് 680 രൂപ വിലയുള്ള ഈ ഉപകരണം വീടുകളിൽ വയ്ക്കേണ്ടത്. ഇത് വെച്ചു കഴിഞ്ഞാൽ ആവശ്യമുള്ള സമയത്ത് ലൈറ്റുകൾ ഓൺ ആവുകയും പിന്നീട് തന്നെ ഓഫ് ആവുകയും ചെയ്യുന്നു. ഇതിലൂടെ കറണ്ട് ബില്ല് നമുക്ക് നിയന്ത്രിക്കാൻ കഴിയും. അപ്പോൾ എന്താണ് ഈ ഉപകരണമെന്നും എങ്ങനെയാണ് ഈ ഉപകരണം പ്രവർത്തിപ്പിക്കേണ്ടതു എന്നും നമുക്ക് നോക്കാം.

ഒരു ടൈമർ നമ്മൾ സെറ്റാക്കുകയാണ് എങ്കിൽ നമുക്ക് വേണ്ട സമയങ്ങളിൽ ഏതൊക്കെ ലൈറ്റുകളാണ് പ്രവർത്തിക്കേണ്ടത് ആ ലൈറ്റുകൾ ആ സമയങ്ങളിൽ മാത്രം കത്തുകയും, പിന്നീട് അണയുകയും ചെയ്യും. അതുപോലെതന്നെ വീട് പൂട്ടിയിട്ട് എവിടെയെങ്കിലും പോവുകയാണെങ്കിൽ ഈ ഒരു ടൈമർ നമ്മൾ സെറ്റ് ചെയ്തു വയ്ക്കുകയാണെങ്കിൽ അതാത് സമയങ്ങളിൽ തന്നെ എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നതാണ്. ഈ ഉപകരണത്തെ കുറിച്ചുള്ള കൂടുതൽ അറിവുകളും, ഇതെങ്ങനെയാണ് പ്രവർത്തിപ്പിക്കേണ്ടതു എന്നുള്ള കൂടുതൽ വിവരങ്ങൾകുമായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

Leave a Reply