ഈ ഇലകൾ കൊടുത്താൽ കോഴികൾ മുടങ്ങാതെ മുട്ടയിടും

ഇപ്പോൾ മിക്കവാറും പേരും ചെയ്യുന്ന ഒരു ബിസിനസാണ് കോഴി വളർത്തൽ. എന്നാൽ പലരുടേയും പരാതിയാണ് കോഴികൾ മുട്ട ഇടുന്നില്ല എന്നത്. എന്തൊക്കെ കൊടുത്താൽ തന്നെയും ചിലപ്പോൾ കോഴികൾ മുട്ട ഇടുന്നില്ല എന്നുള്ളതാണ് പലരും പറയുന്ന ഒരു പരാതി. എന്നാൽ ഇന്ന് നമുക്ക് കോഴികൾ മുട്ടയിടാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം. കോഴികൾ വാങ്ങി ഉടനെ തന്നെ കോഴികൾക്കുള്ള വിരക്കുള്ള മരുന്ന് വാങ്ങി കൊടുക്കുക.

എല്ലാ മാസവും വിരക്കുള്ള മരുന്ന് കോഴികൾക്ക് കൃത്യമായി കൊടുക്കുക. അതുപോലെതന്നെ സൂര്യപ്രകാശം അത്യാവശ്യമാണ് ഇവയ്ക്കു. സൂര്യപ്രകാശത്തിന് കീഴിൽ വളരുന്ന കോഴികളാണ് എന്നുണ്ടെങ്കിൽ നല്ലപോലെ മുട്ടയിടും. അതുപോലെതന്നെ ഇലകൾ കഴിക്കുന്ന കോഴികളും നമ്മുടെയെല്ലാം വീടുകളിൽ കാണാറുണ്ട്. എന്നാൽ എല്ലാ ഇലയും പോഷക ഗുണമുള്ളതല്ല. ഇനി കോഴികൾക്ക് കൊടുക്കാൻ പറ്റുന്ന പോഷകഗുണങ്ങളുള്ള കുറച്ച് ഇലകൾ നമുക്ക് പരിചയപ്പെടാം.

ഏറ്റവും നല്ല പോഷകഗുണമുള്ള ഒരു ഇലയാണ് തോട്ടപ്പയർ. തോട്ടത്തിൽ കാണുന്ന ഒരു പയർ വർഗ്ഗമാണിത്. ഇതിൻറെ ഇല കോഴികൾക്ക് കൊടുക്കുകയാണെങ്കിൽ നല്ല പോഷണം കിട്ടുകയും മുടങ്ങാതെ മുട്ടയിടുകയും ചെയ്യുന്നതായിരിക്കും. അതുപോലെതന്നെ മുരിങ്ങ യിലയും മനുഷ്യർക്ക് മാത്രമല്ല കോഴികൾക്കും നല്ല പോഷക ഗുണങ്ങൾ തന്നെയാണ്. മുരിങ്ങയിലയും ഇതുപോലെതന്നെ പൊടിച്ച് ഭക്ഷണത്തിൽ ചേർത്ത് കോഴികൾക്ക് കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ പച്ചയില തന്നെ കൊടുക്കാവുന്നതാണ്.

അതുപോലെതന്നെ പച്ച പപ്പായ ഇല കൊടുക്കുന്നതും ഏറെ നല്ലതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതിൽ ഏതെങ്കിലും ഇലകളൊക്കെ ഇടയ്ക്കിടെ കൊടുക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ പാഷൻ ഫ്രൂട്ട് ഇല കൊടുക്കുന്നതും ഏറെ നല്ലതാണു. കോഴികളെ വളർത്തുന്നവർ ഇടയ്ക്കുള്ള മരുന്നു കൃത്യമായ മാസങ്ങളിൽ കൊടുക്കുക. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply