സ്വന്തമായി ഒരു സംരംഭം തുടങ്ങാണോ ? അതും വീട്ടിൽ തന്നെ തുടങ്ങാൻ കഴിയുന്നറ്റും വിജയം ഉറപ്പുള്ളതുമായ ഒന്ന്. വെറും 2000 രൂപയിൽ തുടങ്ങി പ്രതിമാസം 20 ലക്ഷം രൂപ വരെ നേടിയെടുക്കാൻ കഴിയുന്ന ഒരു ബിസിനസ് ആശയം പരിചയപ്പെടാം. 40 വാട്സിന്റെ ഒരു ഫിലമെന്റ് ബൾബും ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ കോൺട്രോളറും 40 കരിങ്കോഴിയുടെ മുട്ടയിൽ നിന്ന് തുടങ്ങാൻ കഴിയുന്ന സംരംഭത്തിൽ നിന്നാണ് അതിശയിപ്പിക്കുന്ന വരുമാനം കണ്ടെത്താൻ സാധിക്കുന്നത്.
ദിവസേന ഏകദേശം 500 കരിങ്കോഴി കുഞ്ഞുങ്ങളെ വരെ വിരിയിച്ചെടുത്ത് വിറ്റ് വളരെ നല്ല രീതിയിൽ തന്നെ വരുമാനം കണ്ടെത്താൻ സാധിക്കും. നമ്മുടെ നാട്ടിൽ വിൽക്കുന്നതിനേക്കാൾ നല്ലത് അയാൾ സംസ്ഥാനങ്ങളിലെ ഇടനിലക്കാർ വഴി കച്ചവടം നടത്താവുന്നതാണ്. 20 ദിവസം പ്രായമായ കരിങ്കോഴി കുഞ്ഞിന് ഏകദേശം 100 രൂപയോളം വില ലഭിക്കും. ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ ഈ സംരംഭം വീട്ടിൽ തന്നെ തുടങ്ങാവുന്നത്.
ബൾബിന്റെ സഹായത്തോടെ മുട്ട വിരിയിക്കാൻ വേണ്ടി 102 ഫാരൻ ഹീറ്റ് ടെമ്പറേച്ചർ 21 ദിവസം വരെ നിലനിർത്തേണ്ടി വരും. ശേഷം കുഞ്ഞുങ്ങൾ വിരിയുന്നയിരിക്കും. ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ കോൺട്രോളർ വാങ്ങുമ്പോൾ അല്ലെങ്കിൽ നിർമിക്കാൻ ഏൽപ്പിക്കുമ്പോൾ ആവശ്യമായ ടെമ്പറേച്ചർ പറയുക. കരിങ്കോഴികൾക്കും അത് പോലെ അതിന്റെ മുട്ടകൾക്കും ഗുണമുള്ളത് കൊണ്ട് തന്നെ ഡിമാൻഡ് ഉള്ള ഒന്നാണ്.
കരിങ്കോഴി കുഞ്ഞുങ്ങളെ വിൽക്കുന്നത് വഴി വരുമാനം കണ്ടെത്തുന്നത് കൂടാതെ അതിന്റെ മുട്ടയും ഇറച്ചിയും വിറ്റും നല്ല ലാഭം കൊയ്യാം. ഇതിന്റെ ഇറച്ചിക്ക് ഏകദേശം 750 രൂപ മുതൽ 1000 രൂപ വരെ കിട്ടുന്നതാണ്. പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുള്ള ഇതിന്റെ മുട്ടയുടെ വില ഏകദേശം 50 രൂപ വരെയാണ്. മദ്ധ്യപ്രദേശിലെ ജൗബ, ധാർ തുടങ്ങിയ ഗിരിവർഗ പ്രദേശങ്ങളിൽ ഉരുത്തിരിഞ്ഞ ഒരിനം മുട്ടക്കോഴിയിനമാണ് കടക്കനാഥ്. മനമ്മൾ കേരളീയർക്ക് ഇവൻ കരിങ്കോഴിയാണ്. ഏകദേശം 6 മാസം ആകുമ്പോൾ തന്നെ മുട്ട ഇടാൻ തുടങ്ങും. പ്രതിമാസം ഏകദേശം 20 മുട്ടയോളം ലഭിക്കും.