കുറഞ്ഞ മുതൽമുടക്കിൽ ലാഭകരമായി മത്സ്യ കൃഷി ചെയ്യാം

ചുരുങ്ങിയ സമയം കൊണ്ട് നല്ലൊരു വരുമാനം തുക ലഭിക്കാൻ നേടുന്ന ഒന്നാണ് മത്സ്യ കൃഷി. ഇന്ന് നമ്മളുടെ നാട്ടിൽ പലരും മത്സ്യ കൃഷിയിലേക്ക് നീങ്ങിട്ടുണ്ട്. മറ്റു കൃഷികളിൽ നിന്നും പെട്ടെന്ന് ലാഭം ഉണ്ടാക്കാനും ഇതുവഴി സാധിക്കുന്നതാണ്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് മത്സ്യ കൃഷി. സ്ഥല പരിമിതികളെ അടിസ്ഥാനപ്പെടുത്തി കൃഷിയുടെ വലിപ്പവും നിയന്ത്രിക്കാം. കൃഷി ചെയ്യാൻ മനസ് ഉണ്ടെങ്കിൽ ഉള്ള സ്ഥലത്ത് തന്നെ കൃഷി ചെയ്യാൻ കഴിയുന്നതാണ്.

തിലാപ്പിയ, കരിമീൻ, ചെമ്മീൻ, ഗപ്പി തുടങ്ങിയവയാണ് മികച്ച ലാഭം നൽകുന്ന മത്സ്യം. തുടക്കകാർ മിക്കവരും അനബാസ് എന്ന മത്സ്യ കൃഷിയിലൂടെയാണ് തുടക്കമിടുന്നത്. ഉയർന്ന രോഗ പ്രതിരോധ ശേഷി കൂടിയ ഈ മത്സ്യം കർഷകരെ കൂടുതൽ ആകർഷിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളിലും ലാഭകരമായി കൃഷി ചെയ്യുന്ന മത്സ്യമാണ് അനാബാസ്. സിമന്റ്‌ ടാങ്ക്, കുളം എന്നിവടങ്ങളിൽ അനാബാസിനെ വളർത്താൻ സാധിക്കുന്നതാണ്. മറ്റു മത്സ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇതിന്റെ മരണ നിരക്ക് കുറവാണ്.

മണ്ണിര, ഒച്ച്, അസോള, പായൽ, തവിടു, പിണ്ണാക്, കക്കയിറച്ചി, അരി തുടങ്ങിയവയാണ് ഈ മത്സ്യത്തിന്റെ പ്രധാന ഭക്ഷണം. സാധാരണ അനാബാസ് ആറ് മാസം കൊണ്ട് 400 മുതൽ 500 ഗ്രാം വരെ തൂക്കം വെക്കുന്നതാണ്. നല്ല സ്വാദുള്ള മത്സ്യമായതിനാൽ വിപണികളിലും ആവശ്യക്കാർ ഏറെയാണ്. പെട്ടെന്ന് ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് കരിമീൻ. മാലിന്യമില്ലാത്തതും, തെളിഞ്ഞതുമായ വെള്ളത്തിൽ മാത്രമേ ഈ മീൻ വളരാൻ കഴിയുള്ളു. കൂടാതെ നൂറ് ഗ്രാം മുതൽ 200 ഗ്രാം വരെ തൂക്കം ഇതിനുണ്ടാവാറുണ്ട്.

പായൽ, പച്ചിലകൾ എന്നിവ തലേ ദിവസം തന്നെ വെള്ളത്തിലിട്ട് കുതിർത്ത് ഗോതമ്പ് എന്നിവ തീറ്റയായി നൽകാൻ കഴിയുന്നതാണ്. കൂടാതെ ഇടക്ക് ജലത്തിന്റെ അമോണിയ പരിശോധിക്കുന്നത് നല്ലതാണ്. അതുമാത്രമല്ല നല്ല പരിചരണം വേണ്ടേ ഒരു മത്സ്യം കൂടിയാണ് ചെമ്മീൻ. എന്നാൽ ഇത്തരം കൃഷികളിലേക്ക് കടക്കുമ്പോൾ നല്ല രീതിയിലുള്ള ശ്രെദ്ധ നൽകേണ്ടതാണ്. അതിനായി വർഷങ്ങളായി ഇത്തരം കൃഷി ചെയ്യുന്നവരെ സമീപിക്കുകയോ അല്ലെങ്കിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Leave a Reply