ടയർ ആയുസ്സ് വർധിപ്പിക്കാനായി ഈ കാര്യങ്ങൾ ചെയ്താൽ മതി

ഇന്നത്തെ കാലത്തു ഒരു വാഹനം പോലും ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് വാഹനത്തിന്റെ ടയറിന്റെ ലൈഫ് കൂടുതൽ കാലം കിട്ടാനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ടയറിൽ എല്ലായ്പ്പോഴും എയർ പ്രഷർ ക്രമീകരിക്കുക എന്നത്. നിങ്ങളുടെ വാഹനത്തിന്റെ മാനുഫാക്‌ചറർ എത്രയാണോ നിർദ്ദേശിക്കുന്നത് ആ അളവിലായിരിക്കണം വാഹനത്തിന്റെ എയർ ടയറിനുള്ളിൽ ഉണ്ടാകുക.

എയർ പ്രഷർ ആവശ്യത്തിന് ഉണ്ട് എങ്കിൽ മാത്രമേ വാഹനത്തിന് ഒപ്റ്റിമം പെർഫോമൻസും, ഫ്യൂഎൽ എഫിഷ്യൻസിയും, ടയർ ലൈഫും മാക്സിമം കിട്ടുകയുള്ളൂ. എന്നാൽ ടയറിനുള്ളിൽ എയർ പ്രഷർ കൂടുതലായുള്ളതും ടയറിന്റെ ലൈഫ് കുറയാൻ കാരണമായേക്കാം. ഈ രീതിയിൽ ടയറിനുള്ളിൽ എയർ പ്രഷർ മാനുഫാക്‌ചറർ നിർദ്ദേശിക്കുന്ന അളവിനേക്കാൾ കൂടുതലായുള്ള സാഹചര്യത്തെ വിളിക്കുന്ന പേരാണ് ഓവർ ഇൻഫ്ലേഷൻ. എന്നാൽ നിർദ്ദേശിക്കുന്ന അളവിനേക്കാൾ എയർ പ്രഷർ കുറവാണ് എങ്കിൽ അണ്ടർ ഇൻഫ്ലേഷൻ എന്നും പറയപ്പെടുന്നു.

ഓവർ ഇൻഫ്ലേഷൻ മൂലം വാഹനത്തിന്റെ മധ്യഭാഗം പെട്ടന്ന് തേയുകയും, എന്നാൽ സൈഡ് ഭാഗങ്ങൾ തേയാതെ കാണപ്പെടുകയും ചെയ്യും. എന്നാൽ അണ്ടർ ഇൻഫ്ലേഷൻ സാഹചര്യത്തിൽ രണ്ട് സൈഡിലായുള്ള ടയറിന്റെ ഭാഗങ്ങൾ തേഞ്ഞു തീരുകയും, എന്നാൽ മധ്യ ഭാഗം റോഡിൽ തട്ടാതെ നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് സാഹചര്യത്തിലും എത്തിച്ചേരാതെ വാഹനത്തിന്റെ ടയറിലെ എയർ പ്രഷർ വേണ്ട വിധത്തിൽ മെയിൻറ്റൈൻ ചെയ്തു മുന്നോട്ട് പോകുക.

ഇനി ടയർ ലൈഫിനെ ബാധിക്കുന്ന മറ്റൊരു കാര്യമാണ് വീൽ അലൈൻറ്മെൻറ്റ്. വീൽ അലൈൻമെൻറ്റ് കൃത്യമായ ഇടവേളകളിൽ ചെക്ക് ചെയ്യുക. എത്ര കിലോമീറ്റർ കൂടുമ്പോഴാണ് വീൽ അലൈൻമെൻറ്റ് ചെക്ക് ചെയ്യേണ്ടത് എന്നുള്ളത് മാനുഫാക്‌ചറർ നിർദ്ദേശിക്കുന്ന അളവിൽ സെറ്റ് ചെയ്യുക. അതുപോലെ തന്നെ വീൽ ബാലൻസിങ്ങും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് മുന്നോട്ട് പോകുക. എങ്കിൽ മാത്രമേ വാഹനത്തിന്റെ ടയർ ലൈഫ് മാക്സിമം കിട്ടുകയുള്ളൂ. കൂടുതൽ അറിവിലേക്കായി മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കുക.

Leave a Reply