പല്ലിയെ തുരത്താം വളരെ എളുപ്പത്തിൽ തന്നെ ഈയൊരു ഇല മാത്രം മതി

എല്ലാ വീട്ടിലും പല്ലി ശല്യം വളരെ രൂക്ഷമായിരിക്കും. വീട് വൃത്തികേട് ആക്കുന്നതിലും പല്ലിയുടെ സാന്നിധ്യം വളരെ വലുതാണ്. പല്ലിയെ നശിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിൽ അതിന്റെ എണ്ണം കൂടാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ഭക്ഷണസാധനങ്ങൾ പല്ലി കഴിക്കുന്നതും കാണാറുണ്ട്. കൂടുതലും അടുക്കളയിലും ടേബിളിന്റെ മുകളിലുമൊക്കെയാണ് പല്ലി ശല്യം കൂടുതൽ. പല്ലിയെ തുരത്താൻ പല വിദ്യകളും പ്രയോഗിച്ചു പരാജയപ്പെട്ടവർ ആയിരിക്കും നമ്മളിൽ പലരും.

എന്നാൽ നമ്മുടെ വീടുകളിൽ ഒക്കെ സാധാരണ കാണപ്പെടുന്ന ഒരു ഇല കൊണ്ട് തന്നെ പല്ലിയെ തുരത്താൻ സാധിക്കും. പനിക്കൂർക്ക ഇലയാണ് ഇതിന് ഒരു പരിഹാരം. ഈ ഇലയുടെ ഗന്ധം കേട്ടാൽ പല്ലി ആ പരിസരത്തൊന്നും വരില്ല. ഉറുമ്പിനെ തുരത്താനും ഈ ഇല നല്ലതാണ്. ഉറുമ്പ് ഉള്ള സ്ഥലങ്ങളിൽ ഇട്ടാൽ ഉറുമ്പ് അവിടെനിന്നും പോകുന്നതാണ്. സാധാരണ അടുക്കളയിലും ടേബിളിന് മുകളിലും മറ്റും ആണ് പല്ലിയുടെ ശല്യം രൂക്ഷമായി കാണാറുള്ളത് അത്തരം സ്ഥലങ്ങളിൽ പനികൂർക്കയില നുള്ളി ഇട്ടാൽ ഇതിൻറെ ഗന്ധം കേട്ടിട്ട് പല്ലി വരില്ല.

ചുമരുകളിൽ ഒക്കെ പനിക്കൂർക്കയില കെട്ടിത്തൂക്കി ഇടുന്നത് നല്ലതാണ്. ഇനി പനികൂർക്കയില കിട്ടിയില്ലെങ്കിലും വേറൊരു രീതിയിൽ പല്ലിയെ തുരത്താം. ഒരു സ്പ്രേയറിലേക്ക് നല്ല തണുത്ത വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം പല്ലിയുടെ മുകളിലേയ്ക്ക് ഈ വെള്ളം സ്പ്രേ ചെയ്ത് കൊടുത്താലും പല്ലി മയങ്ങി വീഴും ശേഷം പല്ലിയെ നമുക്ക് നശിപ്പിക്കാം. നല്ല അധികം തണുപ്പുള്ള വെള്ളം തന്നെ ഇതിനായി എടുക്കണം. അതുപോലെതന്നെ ഉറുമ്പിനെ തുരത്താൻ ആയി ഒരു സ്‌പ്രെയർ ബോട്ടിലിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ചുകൊടുക്കുക അതിലേക്ക് കുറച്ച് ഹാൻവാഷ് കൂടി ഒഴിച്ച് ഉറുമ്പ് ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ ഉറുമ്പിനെ തുരത്താം.

Leave a Reply