വിവാഹ ധനസഹായ പദ്ധതി വഴി 25000 രൂപ വീതം

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവാഹ ധനസഹായ പദ്ധതി ആണ് മംഗല്യ ധനസഹായ പദ്ധതി. ബിപിഎൽ റേഷൻ കാർഡ് ഉള്ള ഗുണഭോക്താക്കൾക്കായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. എന്നാൽ ഇത് പുനർവിവാഹ ധനസഹായം എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് . ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർ എന്നിവരുടെ പുനർവിവാഹത്തിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ . വനിതാ ശിശു വികസന വകുപ്പാണ് ഈ പദ്ധതി കൈകാര്യം ചെയ്യുന്നത് .

2008 മുതൽ ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്നുണ്ട് . പദ്ധതിയുടെ ഒറ്റത്തവണ ധനസഹായമായിട്ട് 25000 രൂപ വീതമാണ് നൽകുന്നത്. ജില്ലാ വനിതാ ശിശു വികസന ഓഫീസർമാരാണ് തുക വിതരണം ചെയ്യുന്നതിനുള്ള ചുമതലയുള്ളത് . അപേക്ഷകർ ബിപിഎൽ അല്ലെങ്കിൽ മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻകാർഡ് ഉള്ളവരായിരിക്കണം . ഭർത്താവിൻ്റെ മരണം മൂലം വിധവയാവുകയും നിയമപ്രകാരം ബന്ധം വേർപെടുത്തിയത് മൂലം വിധവയ്ക്ക് സമാനമായ സാഹചര്യത്തിലുള്ള വനിതകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. പുനർ വിവാഹം നടന്ന ആറുമാസത്തിനകം അപേക്ഷയും സമർപ്പിക്കണം. 18 മുതൽ 50 നു മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം ലഭിക്കുന്നത് . ആദ്യ വിവാഹത്തിലെ ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ്, വിവാഹബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടെങ്കിൽ അതിൻറെ പകർപ്പ് , ബിപിഎൽ അല്ലെങ്കിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് എന്നത് സംബന്ധിച്ച് റേഷൻ കാർഡിൻ്റെ പകർപ്പ്, അത് സാക്ഷ്യപ്പെടുത്തിയത് ആയിരിക്കണം.

അതോടൊപ്പം അപേക്ഷകയുടെ ബാങ്ക് പാസ്ബുക്ക് പകർപ്പ് ,പുനർ വിഭാഗം രജിസ്റ്റർ ചെയ്തത് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആണ് ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടത് . ഇതുമായി സംബന്ധിച്ച അപേക്ഷാ ഫോമുകൾ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം . 2020 – 21 കാലഘട്ടത്തിൽ 61 ലക്ഷത്തോളം രൂപ ഈ പദ്ധതി വഴി വിതരണം ചെയ്തിട്ടുണ്ട്.

Leave a Reply