ഈ മൂന്ന് ഇലകൾ മതി കോഴികളുടെ മുട്ടയിടുന്ന പ്രശ്നം പരിഹരിക്കാൻ

ഇന്ന് പലരും കൃഷി മേഖലയിലേക്ക് കടന്നിരിക്കുകയാണ്. പച്ചക്കറി കൃഷിയും മറ്റു കൃഷികൾ ചെയ്യുന്നവർ നിരവധി പേരാണ്. അത്തരമൊരു കൃഷിയിലാണ് പലരും ഇപ്പോൾ സജീവമായിരിക്കുന്നത്. മുട്ട കോഴി കൃഷി ചെയ്യുന്നവർ നമ്മളുടെ ഇടയിൽ ഒരുപാട് പേരാണ്. പച്ചക്കറി കൃഷി പോലെ ഇന്ന് അതികം വീടുകളിൽ കണ്ടു വരുന്ന ഒരു കൃഷി രീതിയാണ് മുട്ട കോഴി കൃഷി. ഫാമിലും അല്ലാതെയും മുട്ട കോഴിയെ വളർത്തുന്നവർ ഒരുപാട് പേരാണ്. വലിയ രീതിയിലും ചെറിയ രീതിയിലും കൃഷി ചെയ്യുന്നവർ ഇന്ന് നിരവധി പേരുണ്ട്.

എന്നാൽ മുട്ട കോഴി കൃഷി ചെയ്യുന്നവർക്ക് ഉണ്ടാവുന്ന പ്രധാന പരാതിയാണ് കോഴികൾ സ്ഥിരമായി മുട്ടയിടുന്നില്ല എന്ന്. ഇതിനു പരിഹാരം നമ്മൾ നോക്കി കണ്ടെത്തിയാൽ കോഴികൾ സ്ഥിരമായി മുട്ടയിടുന്നില്ല എന്ന പരാതി കുറഞ്ഞു കിട്ടുന്നതാണ്. കോഴികൾ സ്ഥിരമായി മുട്ടയിടാൻ ചില കാര്യങ്ങൾ മാത്രം ചെയ്താൽ മതി. കൂട്ടിൽ വളർത്തുന്ന കോഴികൾ ആണെങ്കിലും അല്ലാതെ പുറത്ത് വളർത്തുന്ന കോഴികൾ ആണെങ്കിലും സൂര്യ പ്രകാശം ഏൽക്കേണ്ടത് ഏറെ അത്യാവശ്യമയ ഒരു കാര്യമാണ്.

ഇങ്ങനെ ആവശ്യത്തിലധികം സൂര്യ പ്രകാശം കോഴികൾക്ക് ലഭിച്ചില്ലെങ്കിൽ കോഴികൾ മുട്ടയിടുന്നത് കുറയുന്നതായി കാണാം. കൂടാതെ മാസത്തിൽ ഒരിക്കലെങ്കിലും അവയ്ക്ക് വിര ഗുളിക നൽകേണ്ടത് ഏറെ അത്യാവശ്യമായ കാര്യമാണ്. പ്രേത്യേകിച്ചും ആഴച്ചു വിടുന്ന കോഴികൾക്ക്. വിട്ടു വളർത്തുന്ന കോഴികൾക്ക് പ്രധാനമായും ഈ രണ്ട് ഘടകങ്ങൾ നോക്കിയാൽ തന്നെ ഒരു പരിധി വരെ മുട്ടയിടുന്നില്ല എന്ന പരാതി കുറയ്ക്കാൻ സാധിക്കുന്നതാണ്. അടുത്തതായി പറയാനുള്ളത് കോഴികൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്.

നമ്മളുടെ വീടുകളിൽ തന്നെ സുലഭമായി ലഭിക്കുന്ന ഈ മൂന്ന് ഇലകൾ ഉപയോഗിച്ച് എങ്ങനെ കോഴികൾക്ക് പോഷകാഹാരം നൽകാമെന്ന് നോക്കാം. പപ്പായ അല്ലെങ്കിൽ ഓമയുടെ ഇലകൾ, മുരിങ്ങയില, ചായ മൻസ എന്നീ ഇലകളാണ് പ്രധാനമായും എടുക്കേണ്ട ഇലകൾ. ഇവയിൽ ഏതെങ്കിലും ഒരു ഇല ലഭിച്ചില്ലെങ്കിലും പേടിക്കേണ്ട കാര്യമില്ല എന്നതാണ് മറ്റൊരു സത്യം. നമ്മൾ തെരഞ്ഞെടുത്ത ഇലകൾ നന്നായി നുറുക്കി കോഴികൾക്ക് ഭക്ഷിക്കാൻ നൽകേണ്ടതാണ്. ഇതിലൂടെ അവരുടെ ചില രോഗങ്ങളുണ് നന്നായി മുട്ടയിടാനും സഹായിക്കുന്നതാണ്.

Leave a Reply