ഇപ്പോൾ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനായി 1600 രൂപയാണ് എല്ലാ മാസവും നൽകി വരുന്നത് . ഈ തുക 1600 ൽ നിന്ന് 1700 മുതൽ 2500 രൂപ വരെ ഉയർത്തുന്നതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് കൂടി സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. വളരെയഥികം ആളുകൾക്ക് തുക നഷ്ടപ്പെടാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ഔദ്യോഗിക തലങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. റേഷൻ കാർഡുപയോഗിക്കുന്ന ആളുകളിൽ മുൻഗണനാ കാർഡിന് അർഹതയുണ്ടായിട്ടും അത് ലഭിക്കാത്ത ആളുകളുണ്ട്. അതുപോലെ തന്നെ മുൻഗണനാ കാർഡിന് അർഹതയില്ലാത്തിട്ടും മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്ന ആളുകളുമുണ്ട്. ഇങ്ങനെയുള്ള എല്ലാ ആളുകളുടെ വീട്ടിലേക്കും നോട്ടീസയയ്ക്കാനുള്ള തീരുമാനമാണ് ഇപ്പോൾ സർക്കാർ തലത്തിൽ കൈക്കൊണ്ടിരിക്കുന്നത് .
എന്തൊക്കെയാണോ ക്ഷേമ പെൻഷൻ ലഭിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ , അതൊന്നും പാലിക്കാത്ത എല്ലാ ആളുകളുടേയും ക്ഷേമ പെൻഷൻ തുക കട്ട് ചെയ്യാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. കട്ട് ചെയ്യുമ്പോൾ അനർഹമായി തുക കൈപ്പറ്റിയിരുന്ന എല്ലാ ആളുകൾക്കും പെൻഷൻ നഷ്ടമാകും. കൂടാതെ അനർഹമായി BPL കാർഡ് കൈവശം വച്ചിരിക്കുന്നവർക്കും തുക നഷ്ടപ്പെടുവാനുള്ള സാഹചര്യമാണ് വരുന്നത്.
നാൽചക്ര വാഹനങ്ങൾ വീട്ടിലുണ്ടെങ്കിൽ അവർക്കെല്ലാം തന്നെ തുക നഷ്ടപ്പെടുവാൻ സാത്യതയുണ്ട് . 1000 സ്ക്വയർ ഫീറ്റിന് മുകളിൽ വീടുകളുള്ളവർക്കും തുക നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇത് സംബന്ധിച്ച നടപടികൾ സംസ്ഥാന ധനവകുപ്പ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്.
മുകളിൽ പറഞ്ഞ ഏതെങ്കിലുമൊരു ലിസ്റ്റിൽ പെട്ട എല്ലാ ആളുകൾക്കും തീർച്ചയായും ക്ഷേമ പെൻഷൻ തുക നഷ്ടപ്പെടുവാൻ സാഹചര്യമുണ്ട്. മുൻപ് ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ നൽകിയിരുന്നെങ്കിലും പരിശോധനകളും നടപിടികളും കർക്കശമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാൽ അതിനിപ്പോൾ മാറ്റം വന്നിരിക്കുകയാണ്. ഇനി മുതൽ ഇതുമായി ബന്ധപ്പെട്ട അതികൃതർ വീടുകൾ സന്ദർശിച്ച് പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രം തുക നൽകുവാനുള്ള നിർദ്ദേശമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. നൽകിയിരിക്കുന്ന രേഖകൾ ശരിയാണോയെന്നും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷമേ ക്ഷേമ പെൻഷൻ തുക ലഭിക്കുകയുള്ളു.