പാവപ്പെട്ടവർക്കും പെൻഷൻ ലഭിക്കുന്ന പദ്ധതി

നമ്മൾ ഓരോരുത്തരും തന്നെ നാളേയ്ക്ക് വേണ്ടി സ്വരുക്കൂട്ടി വെക്കുന്നവരാണ്. ഭാവിയിൽ ഒരു അത്യാവശ്യം വരുമ്പോൾ അത് നമുക്ക് വളരെ പ്രയോജനപ്പെടുന്നു. മിക്കപ്പോഴും പലരും ചെയ്യുന്നത് പല നിക്ഷേപ പദ്ധതികളിലും ചേർന്ന് കൊണ്ട് ഭാവിയിലേക്ക് പ്രയോജനപ്പെടുത്താനാണ്. എന്നാൽ പാവപ്പെട്ടവർക്കു ഇങ്ങനെ ചെയ്യാൻ സാധിക്കുന്നില്ല. കാരണം അവർ അന്നന്നത്തെ കൂലി കൊണ്ട് ജീവിതം ജീവിച്ചു പോകുന്നവരാണ്. കിട്ടുന്ന തുച്ഛമായ വരുമാനത്തെ അവർക്ക് മറ്റൊരു നിക്ഷേപത്തിലേക്ക് കൂടെ മാറ്റിവെക്കാൻ കഴിയില്ല. ഇങ്ങനെയുള്ളവർക്ക് ദിവസം വെറും രണ്ടു രൂപ മാത്രം മാറ്റി വെച്ച് കൊണ്ട് “പ്രധാനമന്ദ്രിയുടെ ശ്രമം യോഗി മന്ദൻ യോജന ” എന്ന പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്.

ഈ പദ്ധതി പ്രകാരം മാസം തോറും ഒരു നിശ്ചിത തുക വീതം നമ്മൾ നിക്ഷേപിക്കുകയാണെങ്കിൽ അറുപത് വയസ്സിനു ശേഷം നമുക്ക് മാസം തോറും മിനിമം 3000 രൂപ വീതം പെൻഷൻ ലഭിക്കുന്നു. ഇത് ഒരു ദേശീയ പെൻഷൻ പദ്ധതിയാണ്.മോട്ടോർ വാഹന തൊഴിലാളികൾ,കർഷകർ ,കംപ്യുസ്റ്റർ ഓപ്പറേറ്റേഴ്സ്,ചുമട്ടു തൊഴിലാളികൾ ,ചെറുകിട കച്ചവടക്കാർ തുടങ്ങി സ്ഥിര വരുമാനം ഇല്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നത്. 18 വയസ്സിനും 40 വയസ്സിനും ഇടയിലാണ് ഈ പദ്ധതിയിൽ ചേരാനുള്ള പ്രായ പരിധി.

ഈ സ്‌കീമിൽ നമ്മൾ ചേർന്നാൽ നമുക്ക് അറുപത് വയസ്സ് ആകുന്നത് വരെ നിക്ഷേപം നടത്തേണ്ടതാണ്. അതിനു ശേഷം മാത്രമേ പെൻഷൻ തുക ലഭിച്ചു തുടങ്ങുകയുള്ളു. ഈ പദ്ധതിയിൽ ചേരുന്നവരുടെ മാസ വരുമാനം 15000 രൂപയിൽ താഴെ മാത്രമേ ആകാൻ പാടുള്ളു എന്ന ഒരു മാനദണ്ഡം വെച്ചിട്ടുണ്ട്. സ്ഥിര വരുമാനം ഉള്ളവർ ,ആദായ നികുതി നൽകുന്നവർ തുടങ്ങിയവർക്കൊന്നും ഈ സ്‌കീമിൽ ചേരാൻ സാധിക്കുകയില്ല. ഈ പദ്ധതിയിൽ നമ്മൾ നിക്ഷേപം നടത്തുമ്പോൾ അതെ തുക തന്നെ കേന്ദ്ര സർക്കാരും നമുക്ക് വേണ്ടി നിക്ഷേപം നടത്തുന്നു

ഈ പദ്ധതിയിലക്ക് നിക്ഷേപം നടത്തുന്നത് നിങ്ങളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. പ്രായം കൂടുന്നതിനനുസരിച്ചു നിങ്ങളിടെ നിക്ഷേപ തുകയും കൂടുന്നു. എന്തെങ്കിലും കാരണവശാൽ സ്ഥിരമായി നിക്ഷേപിക്കുന്നത് മുടങ്ങുന്ന സാഹചര്യം ഉണ്ടാകുകയാണെകിൽ നിങ്ങളുടെ ജീവിത പങ്കാളിക്ക് വേണമെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറാവുന്നതാണ്. താല്പര്യം ഇല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങൾ മുടക്കിയ തുകയും അതിന്റെ പലിശയും ലഭിക്കുന്നതാണ്. അറുപത് വയസ്സിനു ശേഷം നിങ്ങൾ മരിക്കുകയാണെകിൽ നിങ്ങളുടെ പങ്കാളിക്ക് നിങ്ങൾക്ക് ലഭിക്കുന്ന തുകയുടെ പകുതി ലഭിക്കുന്നു.

quads id=1

നമ്മൾ നിക്ഷേപം നടത്തി 10 വർഷം ആകുന്നതിനു മുൻപ് നമ്മൾ നിക്ഷേപം നിർത്തുകയാണെങ്കിൽ നമ്മൾ നിഖേപിച്ച തുകയും അതിന്റെ പൂർണമായും നമ്മുടെ കൈകളിൽ തന്നെ എത്തുന്നതായിരിക്കും. ഇനി നിങ്ങൾ 10 വർഷത്തിന് ശേഷമാണ് നിക്ഷേപം നിർത്തുന്നതെങ്കിൽ നിങ്ങൾ നിക്ഷേപിച്ച തുകയും അതോടൊപ്പം സർക്കാർ നിങ്ങൾക്ക് വേണ്ടി നിക്ഷേപിച്ച തുകയും അതിന്റെ പലിശയും കൂടെ ലഭിക്കുന്നതായിരിക്കും.

അക്ഷയ കേന്ദ്രങ്ങൾ മുഘേനയും ജനസേവ കേന്ദ്രങ്ങൾ മുഘേനയും ഈ ഒരു പദ്ധതിയിലേക്കായി നിങ്ങൾക്ക് അപേക്ഷിക്കാം. ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാനായി നിങ്ങളുടെ ആധാർകാർഡ് ,സേവിങ്സ് അക്കൗണ്ട് ഡീറ്റെയിൽസ് തുടങ്ങിയവ ആവശ്യമായി വരുന്നു ഈ ഒരു പദ്ധതിയിലേക്ക് നിങ്ങൾ ജോയിൻ ചെയ്യുമ്പോൾ നിങ്ങൾക്ക് സ്ഥിരതയുള്ള ഒരു ശ്രം യോഗി മന്ദൻയോജനയുടെ ഒരു അക്കൗണ്ട് നമ്പർ ലഭിക്കും. കൂടാതെ ഒരു ഐഡി കാർഡും ലഭിക്കുന്നതായിരിക്കും.

Leave a Reply