ചൊവ്വയിൽ ദുരൂഹവാതിൽ കണ്ടെത്തി! ഏലിയൻ സങ്കേതത്തിലേക്കുള്ള വഴിയെന്ന് ചിലർ .

ചൊവ്വ ഗ്രഹത്തിൽ നിന്നും ദുരൂഹത ഉയർത്തുന്ന ഒരു ചിത്രം നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ചിട്ടുണ്ട്. ഒരു കവാടത്തിന് ചിത്രമാണ്, വെറും കവാടം അല്ല മലയിലേക്ക് വെട്ടിയുണ്ടാക്കിയ തുരങ്കത്തെ അനുസ്മരിപ്പിക്കുന്ന ഒരു കവാടം. ഇത്തരത്തിൽ ചിത്രം പുറത്തിറങ്ങിയതോടെ പല അഭ്യൂഹങ്ങളാണ് പ്രചരിച്ചു തുടങ്ങിയിട്ടുള്ളത്. ചിലർ ഇത് അന്യഗ്രഹജീവികളുടെ സംങ്കേതത്തിലേക്കുള്ള കവാടം ആണെന്ന് പറയുന്നു. ചിലരുടെ സംശയം ഭൂമിയിലെ ആദിമ ഗുഹാവാസ വ്യവസ്ഥകളിൽ മനുഷ്യർ പാറകൾ തുരന്നുണ്ടാക്കിയ കവാടം പോലെയാണ് ഈ കവാടവും എന്നതാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള കൃത്യമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ചിലപ്പോൾ പാറയിടുക്കിൽ ഉണ്ടായ ഘടന വ്യത്യാസം ആകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ ഉണ്ടാകുന്ന പോലെ പ്രകമ്പനങ്ങൾ ചൊവ്വയിലും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു വലിയ പ്രകമ്പനം മെയ് നാലിന് ചൊവ്വയിൽ സംഭവിച്ചിരുന്നു. ഇതിൻറെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളർപ്പുകളും അകൽച്ചയും ഉണ്ടാകാം, ഇത്തരത്തിൽ ഉണ്ടായ ഒരു ഘടനയെ ആകാം ഇതെന്ന് ചില ശാസ്ത്രജ്ഞർ അറിയിച്ചു. ഈ ചിത്രം പകർത്തിയത് ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാ൦ എന്ന് ക്യാമറയാണ്. ഇതിനു മുൻപ് ചൈനയിൽ ഇറങ്ങിയ ചൈനയുടെ യു ടു 2 റോവർ ക്യൂബ് ആകൃതിയിലുള്ള ഒരു വസ്തുവിന്റെ ചിത്രം പകർത്തിയിരുന്നു. അന്ന് ചന്ദ്രനിലെ വീട് എന്ന രീതിയിൽ ഈ ചിത്രം പ്രശസ്തമായിരുന്നു. അത് വെറുമൊരു പാറക്കെട്ട് ആണെന്ന് പിന്നീട് തെളിയുകയുണ്ടായി.

 

ഈ ചിത്രം പകർന്നിരിക്കുന്നത് ചൊവ്വയിലെഗ്രീൻഹ്യൂ പെഡിമെന്റെ എന്ന മേഖലയിൽ നിന്നാണ്. ക്യൂരിയോസിറ്റി റോവർ ചൊവ്വയിലെ ഗാലി ക്രേറ്ററിൽ ഇറങ്ങിയത് 2012 ഓഗസ്റ്റിലാണ്. 2014 മുതൽ ക്യൂരിയോസിറ്റിയുള്ളത് ഷാർപ് പർവതം അഥവാ ഏയോലിസ് മോൻസ് മേഖലയിലാണ് . ചൊവ്വയിൽ മുൻപ് ദ്രവീകൃത ജലം ഉണ്ടായിരുന്ന കാലഘട്ടത്തിൽ 200 കോടി വർഷങ്ങളോളം ഇവിടെയുള്ള ഏതോ പുഴ നിക്ഷേപിച്ച പാറകളിലും ധാതുനിക്ഷേപത്തിലുമാണ് അഞ്ചരക്കിലോമീറ്റർ പൊക്കമുള്ള ഈ കൊടുമുടി ഉയർന്നു വന്നിരിക്കുന്നത്.

പുഴയുടെയും ധാതുക്കളുടെയുമെല്ലാം സാന്നിധ്യമുണ്ടായിരുന്നതിനാൽ ആദിമ കാലത്ത് ഇവിടെ ജീവനുണ്ടായിരുന്നിരിക്കാം എന്ന അഭിപ്രായം നിരവധി ആളുകൾ അവകാശപ്പെടുന്നു . ഗ്രീൻഹ്യൂ പെഡിമെന്റെത് ഷാർപ് പർവതസംവിധാനത്തിന്റെ ഭാഗമാണ് . കഴിഞ്ഞ മാസം മുതൽ ക്യൂരിയോസിറ്റിയുടെ പര്യവേക്ഷണം പെഡിമെന്റിന്റെ തെക്കേവശത്തുകൂടി ആയിരുന്നു. എന്നാൽ ആഴ്ചകൾക്കു മുൻപ് വെന്റിഫാക്ട്‌സ് എന്നറിയപ്പെടുന്ന വിചിത്ര ആകൃതിയിലുള്ള കുറേ പാറകൾ വഴിമുടക്കി. ഇത് കാരണം ക്യൂരിയോസിറ്റിക്ക് മറ്റൊരു പാത എടുക്കേണ്ടി വന്നു.

Leave a Reply