ഇത്രയും കുറഞ്ഞ വിലയിൽ ടൈലുകൾ വേറെ എവിടെന്നും വാങ്ങിക്കാൻ കഴിയില്ല

ഒരു വീട് നിർമ്മിക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫ്ലോറിങ്ങിന് ആവശ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത്. പണ്ടു കാലങ്ങളിലൊക്കെ ഗ്രാനൈറ്റ്, ടൈല്, മാർബിൾ എന്നിവയൊന്നും അധികം വീടുകളിലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്നത് ടൈലുകളാണ്. ആരെയും അമ്പരപ്പിക്കുന്ന ഡിസൈനിലും വ്യത്യസ്ത കളറുകളിലും, ഇഷ്ടാനുസരണം ടൈലുകൾ നമുക്ക് ഇന്നത്തെക്കാലത്ത് തിരഞ്ഞെടുക്കാൻ കഴിയും.

അതുപോലെതന്നെ നമ്മുടെ ബഡ്ജറ്റിനനുസരിച്ചുള്ള ടൈലുകൾ നമുക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും, നമ്മുടെ വീടിനെ കൂടുതൽ ഭംഗിയാക്കാനും കഴിയും. എന്നാൽ ടൈലുകൾ പർച്ചേസ് ചെയ്യാനായി പോകുന്ന സമയത്ത് പല ഷോപ്പുകളും വൻ തുകയാണ് നമ്മളിൽ നിന്നും ഈടാക്കുന്നത്. എന്നാൽ ഇത്തരം ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ വിലയിൽ നല്ല ഡിസൈനുകളിലും വ്യത്യസ്ത കളറിലുമുള്ള ടൈലുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ കുറിച്ചാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഏത് ബ്രാൻഡിന്റേയും, ടൈലുകൾ ഈ ഒരു ഷോപ്പിൽ അവൈലബി ളാണ്. ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള പാറ്റേണിലുള്ള കാസ് എന്ന ബ്രാൻഡ് വാൾ ടൈലുകളും വ്യത്യസ്ത ഡിസൈനിൽ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭ്യമാണ്. അതുപോലെതന്നെ വ്യത്യസ്ത കളറുകളിലും, ഡിസൈനുകളിലുമായി ഏതൊരാൾക്കും ഇഷ്ടാനുസരണം ഇവിടെ നിന്നും തിരഞ്ഞെടുക്കാം. 18*12 സൈസിലുള്ള ടൈലുകൾ 32 രൂപ നിരക്കിൽ വ്യത്യസ്ത ഡിസൈനുകളിലും ലഭ്യമാണ്.

വ്യത്യസ്ത ബ്രാൻഡുകൾക്ക് അനുസരിച്ച് വിലയിൽ ചെറിയ മാറ്റം മാത്രമേ ടൈലുകളുടെ നിരക്കിൽ വരുന്നുള്ളൂ. പുതിയ പാറ്റേണിലും പഴയ ഡിസൈനിലുമായി ഒത്തിരി പാറ്റേണുകളിൽ ടൈലുകൾ ഇവിടെ ലഭ്യമാണ്. സെറാമിക് ടൈലുകൾ, വിട്രിഫൈഡ് ടൈലുകൾ എന്നിവ വ്യത്യസ്ത ഡിസൈനുകളിലും പാറ്റേണിലും തിരഞ്ഞെടുക്കാവുന്നതാണ്. സെറാമിക് ടൈലുകൾ 48 രൂപ നിരക്കിലും, വിട്രിഫൈഡ് ടൈലുകൾ 58 രൂപ നിരക്കിലും ഇവിടെ നിന്ന് നമുക്ക് വാങ്ങിക്കാം. പ്രീമിയം ഷെയ്ഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ 80 രൂപയാണ് ഇത്തരം ടൈലുകളുടെ വില.

അതുപോലെതന്നെ ഫുൾ ബോഡി സൈസിലുള്ള ടൈലുകൾ 225 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. കോളിറ്റി മാറുന്നതിനനുസരിച്ച് ഇവയിൽ കുറഞ്ഞ വിലയ്ക്കുള്ള ടൈലുകളും ഇവിടെ ലഭ്യ മാകുന്നുണ്ട്. വ്യത്യസ്തമായ തിക്നെസ്സ് വരുന്ന ഗ്രാനൈറ്റ് പീസുകൾ വ്യത്യസ്ത അളവുകളിൽ ആവശ്യാനുസരണം നമുക്ക് തിരഞ്ഞെടുക്കാം. ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് ടൈലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊല്ലം ജില്ലയിലെ ലബ്കി ടൈൽസ് എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിശദമായ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply