മുടി വളരാനും, കാഴ്ച ശക്തിക്കും നെല്ലിക്ക കൊണ്ടൊരു കിടിലൻ ലേഹ്യം

ഒരുപാട് ഗുണങ്ങളുള്ള ഒരു സാധനമാണ് നെല്ലിക്ക. നമ്മുടെ ആരോഗ്യത്തിനു ഏറെ നല്ലതാണ് നെല്ലിക്ക കഴിക്കുന്നത്. എന്നാൽ നെല്ലിക്കയ്ക്ക് കയർപ്പ് ഉള്ളത് കൊണ്ട് തന്നെ വെറുതെ കഴിക്കാണിത് ആരും ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഇന്ന് നമുക്ക് നെല്ലിക്ക കൊണ്ട് നല്ല ഹെൽത്തിയായ ഒരു ലേഹ്യം തയ്യാറാക്കിയാലോ. അതിനായി രണ്ട് കിലോ നെല്ലിക്ക നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക.
ശേഷം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള നെല്ലിക്കയെ കുക്കറിലേക്ക് മാറ്റുക.

ശേഷം കുക്കറിലേക്ക് അര ഭാഗത്തോളം വെള്ളമൊഴിച്ചു കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് ഹൈ ഫ്ളൈമിൽ ഒരു വിസിലും മീഡിയം ഫ്ളൈമിൽ 3 വിസിലും കേൾപ്പിച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റുക. എന്നിട്ട് വെന്തുവന്ന നെല്ലിക്കയുടെ വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം നെല്ലിക്കയും മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് നെല്ലിക്കയുടെ കുരു എടുത്തു മാറ്റുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുറെച്ചെയായി നെല്ലിക്ക വേവിച്ചതും വേവിച്ചെടുത്ത വെള്ളവും കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

ശേഷം രണ്ടര കിലോ കരിപ്പൊട്ടി എടുക്കുക. എന്നിട്ട് കരിപ്പൊട്ടി ചെറിയ പീസുകളായി പൊടിച്ചെടുക്കുക. എന്നിട്ട് വലിയ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് മൂന്ന് ലിറ്റർ വെള്ളവും ചേർത്ത് കരിപ്പൊട്ടി അടുപ്പിൽ വച്ച് നല്ലപോലെ ഉരുക്കി എടുക്കുക. ശേഷം നല്ലപോലെ
ഉരുകി വന്ന കരുപ്പൊട്ടി ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. രണ്ട് കിലോ നെല്ലിക്ക എടുക്കുമ്പോൾ രണ്ടര കിലോ കരിപ്പൊട്ടിയും മൂന്നു ലിറ്റർ വെള്ളവുമാണ് ചേർത്തിട്ടുള്ളത്. ശേഷം ഒരു വലിയ പാത്രം എടുക്കുക. എന്നിട്ട് അതിലേക്ക് അരച്ച് വെച്ചിട്ടുള്ള നെല്ലിക്ക പേസ്റ്റ് ചേർത്ത് കൊടുക്കുക.

എന്നിട്ട് ഉരുക്കി എടുത്തിട്ടുള്ള കരിപ്പെട്ടിയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി അടുപ്പിൽ വെച്ച് കൈവിടാതെ ഇളക്കുക. ഹൈ ഫ്ലൈമിൽ വെച്ച് വേണം ആദ്യം ഇളക്കി കൊടുക്കാൻ. എന്നിട്ട് കുറുകിവരുമ്പോൾ ലോ ഫ്ളൈമിലേക്ക് മാറ്റുക. ശേഷം ഒന്നു കുറുകി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇടയ്ക്കിടെ ഓരോ ടീസ്പൂൺ വീതം നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്ന് കുറുകിവരുമ്പോൾ 100 ഗ്രാം കൽക്കണ്ടം പൊടിച്ചത് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം 15 ഗ്രാം കറുകപ്പട്ടയും, 15 ഗ്രാമ്പൂവും, 15 ഗ്രാം ഏലയ്ക്കയും, ഒന്നര ടേബിൾസ്പൂൺ പെരും ജീരകവും, ഒന്നര ടേബിൾ ജീരകവും എടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടി ച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത ഇ പൊടികളെല്ലാം കൂടി ലേഹ്യത്തിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ചുക്കുപൊടിയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. അപ്പോൾ വളരെ പെട്ടെന്ന് തന്നെ ലേഹ്യം തയ്യാറായി കിട്ടുന്നതായിരിക്കും. അപ്പോൾ വളരെ ഹെൽത്തിയായിട്ടുള്ള ലേഹ്യം തയ്യാറായിട്ടുണ്ട്. മുടി വളരാനും കാഴ്ച ശക്തിക്കും എല്ലാത്തിനും ഈ ലേഹ്യം വളരെ നല്ലതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply