ഭൂമിയിലെ വെള്ളമുള്ള സ്ഥലം ഈ മെഷീൻ കണ്ടെത്തി തരും

നമ്മുടെ നാട്ടിൽ പലയിടങ്ങളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കുടി വെള്ളക്ഷാമം. ഇതിന് പരിഹാരമായി പലയിടങ്ങളിലും കുഴൽ കിണർ കുഴിച്ചാൽ തന്നെയും വെള്ളം കിട്ടണമെന്നില്ല. എന്നാൽ കിണറിന്റെ സ്ഥാനം നോക്കി കിണർ കുഴിച്ചാൽ തന്നെയും വെള്ളം കിട്ടാത്ത ഒരു അവസ്ഥ പലയിടങ്ങളിലുമുണ്ട്. അതുപോലെതന്നെ കുഴൽ കിണർ കുഴിക്കുന്നതിന് നല്ല തുക തന്നെ നമ്മൾ ചിലവാക്കേണ്ടതായി വരും. ഇത്തരത്തിൽ വെള്ളം കിട്ടാത്ത ഒരു അവസ്ഥ വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്.

എന്നാൽ ഇന്ന് നമുക്ക് ആധുനിക ടെക്നോളജി ഉപയോഗിച്ച് കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മെഷീൻ ഉപയോഗിച്ചുകൊണ്ട് വെള്ളമുള്ള സ്ഥലം എങ്ങനെ കണ്ടുപിടിക്കാം എന്നാണ് ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. സാധാരണ കിണറുകൾ കുഴിക്കുന്നതിനു മുമ്പും കുഴൽക്കിണറുകൾ കുഴിക്കുന്നതിനു മുമ്പായി വെള്ളമുള്ള സ്ഥലം എവിടെയാണെന്ന് ഈ മെഷീൻ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും.

വെള്ളമുള്ള സ്ഥലം എത്തിക്കഴിഞ്ഞാൽ ഈ ഉപകരണം റൊട്ടേറ്റ് ചെയ്തുകൊണ്ടേയിരിക്കും. 3 സിസ്റ്റമാണ് ഈ ഉപകരണത്തിൽ പ്രധാനമായും സജ്ജീകരിച്ചിട്ടുള്ളത്. നാച്ചുറൽ വാട്ടർ, ഗ്രൗണ്ട് വാട്ടർ
എന്നിവ കണ്ടെത്തുന്നതിനും ഈ ഒരു ഉപകരണം നമുക്ക് ഉപയോഗിക്കാവുന്നതാണ്. 1200 മീറ്ററോളം ഇതിൽ ഡയറക്റ്റ് ചെയ്യാവുന്നതാണ്. ഈ ഉപകരണം പ്രവർത്തിക്കുന്നത് അമേരിക്കൻ ടെക്നോളജി അനുസരിച്ചാണ്.

അതുപോലെതന്നെ 98 ശതമാനം വിജയം കൈവരിച്ച ഒരു ഉപകരണമാണിത്. ഏകദേശം നമ്മൾ 180 അടി തിരഞ്ഞെടുത്തു കഴിഞ്ഞാൽ അത്രയും ആഴത്തിൽ ഇത് സെർച്ച് ചെയ്ത് വെള്ളമുണ്ടോ എന്ന് കണ്ടെത്തും. വെള്ളമില്ലാത്ത സ്ഥലങ്ങളിലാണ് എന്നാൽ ഈയൊരു മെഷീൻ കറങ്ങുന്നത് നിൽക്കും. നല്ലപോലെ വെള്ളമുള്ള ഏരിയകളിൽ ഈ മെഷീൻ നല്ല രീതിയിൽ കറങ്ങും. സാധാരണ കിണറിനു വേണ്ടിയാണ് വെള്ളമുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്കിൽ എത്ര അടി വേണം എന്ന് സെറ്റ് ചെയ്തശേഷം ഇതേ രീതിയിൽ പരിശോധിക്കാവുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ വെള്ളം ലഭിക്കുന്നതിനായി ഈയൊരു ഉപകരണം ഉപയോഗിച്ചുകൊണ്ട് സ്ഥലം കണ്ടെത്തി കിണർ കുഴിക്കുക യാണെങ്കിൽ തീർച്ചയായും വെള്ളം ലഭ്യമാക്കുന്നതാണ്. കേരളത്തിൽ ഏത് സ്ഥലത്താണ് എങ്കിലും ഇവർ വന്ന് ഈ മെഷീൻ ഉപയോഗിച്ച് വെള്ളമുള്ള സ്ഥലം കണ്ടെത്തി തരുന്നതാണ്. ഈ ഉപകരണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply