വളർത്തു മൃഗങ്ങൾ വീട്ടിലുണ്ടോ ? എങ്കിൽ പെട്ടന്ന് തന്നെ ലൈസൻസും, രെജിസ്ട്രേഷനും എടുത്തോളൂ. ഇല്ലെങ്കിൽ കുടുങ്ങും

നമ്മളെല്ലാം വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരായിരിക്കും. അതു കൊണ്ട് തന്നെ ഒരു വളർത്തുമൃഗമെങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ വളർത്തുമൃഗങ്ങളെ താലോലിച്ചു വളർത്തുമ്പോൾ നാം ഓരോരുത്തരും ഓരോ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാ യിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് കോടതിയുടെ ഒരു ഉത്തരവ് വന്നിട്ടുണ്ടായിരുന്നു. നിലവിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവർ അല്ലെങ്കിൽ കന്നുകാലികളെ വളർത്തുന്നവർ തീർച്ചയായിട്ടും ആറു മാസത്തിനുള്ളിൽ തന്നെ രജിസ്ട്രേഷൻ കംപ്ലീറ്റ് ചെയ്യണം എന്നായിരുന്നു അത്.

ലൈസൻസ് എടുക്കണം എന്നും പറഞ്ഞിരുന്നു. അതുപോലെതന്നെ അതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണ മെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുവരെയും അതിനുവേണ്ടിയുള്ള ഒരു കാര്യങ്ങളും നമ്മുടെ സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല. കോഴിക്കോട് കോർപ്പറേഷൻ വളർത്തുമൃഗങ്ങൾ ഉള്ളവർക്ക് ലൈസൻസ് നിർബന്ധമാകുന്ന പ്രോസസിംഗ് തുടങ്ങാൻ ആരംഭിച്ചിരിക്കുകയാണ്. ഇതിനുവേണ്ടിയുള്ള അപേക്ഷാഫോമുകൾ
ഉടനെ തന്നെ നമുക്ക് ലഭ്യമാക്കുന്നതായിരിക്കും. നിലവിൽ കോഴിക്കോട് കോർപ്പറേഷനാണ് ഇതിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.

ഉടനെ തന്നെ മറ്റ് ജില്ലകളിലും ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ വളർത്തു മൃഗങ്ങൾ ഉള്ളവരും വാങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഒരു പുതിയ വളർത്തു മൃഗത്തെ വാങ്ങാൻ ഉദ്ദേശിക്കുക യാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ തന്നെ അതിൻറെ രജിസ്ട്രേഷൻ നടത്തിയിരിക്കണം. അതുമാത്രമല്ല ഇപ്പോൾ നിലവിൽ വളർത്തു മൃഗങ്ങളുള്ള ആളുകൾ തീർച്ചയായും ആറുമാസത്തിനുള്ളിൽ തന്നെ രജിസ്ട്രേഷനും ലൈസൻസും എടുത്തിരിക്കണം.

ലൈസൻസ് കിട്ടിയാലുടൻ അവിടുന്ന് ബാഡ്ജ് നൽകുന്നതായിരിക്കും. ആ ബാഡ്ജിനുള്ളിൽ തന്നെ മൃഗത്തിനെ കുറിച്ചും അതിൻറെ വാക്സിനേഷനെ കുറിച്ചുമുള്ള വിവരങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടാകും. ഒരു മൃഗത്തെ കാണാതായാൽ ഈ ബാഡ്ജ് ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ഈസിയായി അതിനെ കണ്ടെത്താനും സാധിക്കും. അതു പോലെതന്നെ നായ്ക്കൾക്ക് മൈക്രോളജി ചിപ്പ് ഘടിപ്പിക്കുമെന്നും ഇപ്പോൾ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ കന്നുകാലികൾക്കായിരിക്കും രജിസ്ട്രേഷൻ തുടരുക. അതു പോലെതന്നെ റാബീസ് എന്ന വാക്സിനേഷൻ വളർത്തുമൃഗങ്ങൾക്കും കന്നുകാലികൾക്കും നിർബന്ധമാക്കിയിരിക്കുന്നു. കൂടുതൽ വിശദമായ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply