നമ്മളിൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. എന്നാൽ എത്ര തന്നെ ആൻറിബയോട്ടിക് മരുന്നുകൾ കഴിച്ചാലും ഇതു പോകണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് മിക്കവാറും വീടുകളിലൊക്കെ കാണുന്ന ഒരു ഔഷധ സസ്യമാണ് കയ്യോന്നി. കഫത്തിൻറെ ശല്യം നമുക്ക് പൂർണമായും മാറ്റിയെടുക്കാൻ കഴിയും. അപ്പോൾ നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് നോക്കാം. വയലുകളിലും പുരയിടങ്ങളിലും നമ്മുടെ വീടിനു ചുറ്റുംമൊക്കെ ഉണ്ടാകുന്ന ഒരു സസ്യമാണ് കയ്യോന്നി. ഇത് പലപ്പോഴും നമ്മൾ ഉപയോഗിക്കുന്നത് എണ്ണകാച്ചാൻ വേണ്ടിയാവും.
എന്നാൽ മുടി സംരക്ഷണത്തിന് ഏറ്റവും നല്ലൊരു മരുന്നാണിത്. അതു പോലെതന്നെ കഫക്കെട്ട് മാറാനും ഇത് ഏറെ നല്ലതാണ്. തലയിലെ താരൻ പോകാനും, മുടി കൊഴിച്ചിൽ നിൽക്കാനും, തലനീരിറക്കം മാറാനും, തലവേദന മാറാനുമെല്ലാം നല്ലതാണ് ഇത് എണ്ണ കാച്ചി തലയിൽ തേക്കുന്നത്. ഈയൊരു സസ്യത്തിൻറെ വേര്, ഇല, പൂവ് എല്ലാം ഔഷധം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് ഈ സസ്യം ഉപയോഗിച്ച് എങ്ങനെയാണ് കഫക്കെട്ട് മാറ്റുന്നത് എന്ന് നോക്കാം.
അതിനായി ചെടിയുടെ പൂവോട് കൂടിയിട്ടുള്ള ഒരു തണ്ട് മുറിച്ചെടുക്കുക. എന്നിട്ട് അതിനെ നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് നല്ലപോലെ കഴുകി എടുത്ത ഈ തണ്ടിനെ ഒരു ഇടികല്ലിൽ വെച്ച് നല്ലപോലെ ഇടിച്ച് ചതച്ചെടുക്കുക.നല്ലപോലെ ചതച്ചെടുത്ത ശേഷം ഈ സസ്യത്തിന്റെ നീരാണ് നമുക്ക് വേണ്ടത്. ഇനി ചതച്ചെടുത്ത ഈ മിക്സിനെ കൈ കൊണ്ട് നല്ലപോലെ ഒന്ന് പിഴിഞ്ഞെടുക്കുക. എന്നിട്ട് അതിന്റെ നീരിനെ ഒരു പാത്രത്തിലേക്ക് വീഴ്ത്തുക.
എന്നിട്ട് ഈ നീരിനെ ഒന്ന് അരിച്ചെടുക്കുക. എന്നിട്ട് ഈയൊരു നീരിനെ നല്ലപോലെ അരിച്ചെടുത്ത ശേഷം ഒരു മൂക്ക് പൊത്തിപ്പിടിച്ച ശേഷം ഒരു മൂക്കിലേക്ക് ഇതിൽ നിന്ന് രണ്ട് തുള്ളി ഇറ്റിച്ചു വീഴ്ത്തുക. എന്നിട്ട് അതിനെ മൂക്കിലേക്ക് വലിച്ചു കയറ്റുക. ശേഷം മറ്റേ മൂക്കിലും ഇതേ പോലെ തന്നെ ഇറ്റിച്ചു വീഴ്ത്തുക. എന്നിട്ട് മുകളിലേക്ക് വലിച്ചെടുക്കുക. നല്ലപോലെ കഫം ഉള്ള ആളുകൾ രണ്ടുതുള്ളി എന്ന ക്രമത്തിൽ ഒരു ദിവസം മൂന്ന് നേരം ചെയ്യുക.
അതുപോലെ തന്നെ ഇത് മൂക്കിലേക്ക് വീഴ്ത്തി കൊടുക്കുമ്പോൾ രണ്ടു തുള്ളിയിൽ കൂടുതലാകാൻ പാടില്ല. ഇത് തുടർച്ചയായി കുറച്ചുദിവസം ചെയ്യുകയാണെങ്കിൽ നമ്മുടെ കഫത്തെ പൂർണമായും കളയാൻ കഴിയും. എല്ലാവരും പരീക്ഷിച്ചു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.