വായ്‌നാറ്റം നിങ്ങളുടെ കോൺഫിഡൻസ് കളയുന്നുണ്ടോ ? ഇത് ഒരു ഗ്ലാസ് മതി വായ്‌നാറ്റം ഇനി വരികേയില്ല

ഇന്ന് നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് വായനാറ്റം. നമ്മുടെ കോൺഫിഡൻസ് പോലും നഷ്ടപ്പെടുത്താൻ ഇത് മൂലം കാരണമാകുന്നുണ്ട്. വായ്‌നാറ്റം വരാൻ പല കാരണങ്ങളുമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ മൂലം വായനാറ്റം ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ അസിഡിറ്റി, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നീ പ്രശ്നമുള്ളവർക്കും വായ്‌നാറ്റം വരാം. അതുപോലെതന്നെ തൊണ്ടയിലും വയറ്റിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന ഇൻഫെക്ഷനാണ് ഈ ബാഡ്‍ബ്രീത് ഉണ്ടാകാൻ പ്രധാന കാരണം.

എന്നാൽ ഇന്ന് നമുക്ക് അമിതമായി വായ്‌നാറ്റം ഉള്ളവർക്ക് വീട്ടിൽ ചെയ്തെടുക്കാൻ കഴിയുന്ന കുറച്ചു ടിപ്പുകളാണ് ഇനി പറയുന്നത്. അതുപോലെ തന്നെ നമുക്ക് നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു മൗത് വാഷും ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. അതിനായി ഇളംചൂടുള്ള ഒരു ഗ്ലാസ് വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് ഈ ചൂടുവെള്ളം രാത്രി ഭക്ഷണത്തിന് ശേഷം വായിൽ കൊള്ളിച്ചു കഴുകുക. ഒരു മൂന്നു പ്രാവശ്യമെങ്കിലും ഇതുപോലെതന്നെ കഴുകിക്കളയുക.

അതുപോലെതന്നെ നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന സലാഡ് വെള്ളരി എടുക്കുക. എന്നിട്ട് ഒരു കഷണം കുക്കുംബർ 30 സെക്കൻഡ് വായിൽ വച്ചിരിക്കുക. വായിലെ ബാക്ടീരിയകളെ കളയാനായി ഇത് സഹായിക്കും. ഇനി ഒരു സോസ്പാനിൽ കുറച്ച് വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ച വെള്ളത്തിലേക്ക് ഒരു വെറ്റില ഇട്ടു നല്ലപോലെ തിളപ്പിക്കുക. എന്നിട്ട് ഈ വെള്ളം വായിൽ നല്ലപോലെ കൊള്ളുക. ഏത് സമയത്ത് വേണമെങ്കിലും ഈ വെള്ളം കൊണ്ട് നമുക്ക് വാ കഴുകാവുന്നതാണ്. വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

അതുപോലെതന്നെ ശരിയായ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിലും ബാഡ് ബ്രെത് ഉണ്ടാകാറുണ്ട്. ഇനി ഒരു നാച്ചുറൽ മൗത്ത് വാഷ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. അതിനായി പേരയുടെ തളിരില എടുക്കുക. ശേഷം പേരയിലയിട്ട വെള്ളം നല്ലപോലെ തിളപ്പിക്കുക. എന്നിട്ട് അത് വായിൽ കൊള്ളുകയാണ് എങ്കിൽ അതും വായിലെ എല്ലാ ബാക്ടീരിയകളും നശിക്കുന്നു. ഇത് വായിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. ബാഡ് ബ്രെത് അധികമായി ഉള്ളവർ ഇതിൽ ഏതെങ്കിലും ഒരു ടിപ്പ് എങ്കിലും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply