സപ്ലൈക്കോ വഴി 400 രൂപക്ക് LPG ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നു

വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സപ്ലൈകോ വഴി 400 രൂപയ്ക്ക് എൽപിജി ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ് വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 5 കിലോ വരെയുള്ള ചോട്ടു ഗ്യാസിൻ്റെ വിതരണമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിലുണ്ടാക്കിയ കരാറിൻറെ അടിസ്ഥാനത്തിലാണ് ഈയൊരു വിതരണം നടത്തുന്നത്.

സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ വഴിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വഴിയും ഈ ഒരു ഗ്യാസ് സിലിണ്ടർ നമുക്ക് നേടി യെടുക്കാം. ആദ്യമായി ഒരു സിലിണ്ടർ എടുക്കുമ്പോൾ 1200 രൂപയാണ് നമ്മൾ മുടക്കേണ്ടത്. അത് ആ ഗ്യാസ് സിലിണ്ടർ വാങ്ങുന്നതിനുള്ള പൈസയാണ്. പിന്നീട് ഈ സിലിണ്ടർ നിറയ്ക്കുമ്പോൾ ഏകദേശം 400 രൂപയോളമാണ് ഇതിനു ചെലവായി വരുന്നത്. കുറഞ്ഞ ഉപഭോഗമുള്ള ആളുകൾക്കൊക്കെ ഈ ഒരു ചോട്ടു ഗ്യാസ് പദ്ധതി പ്രയോജനപ്പെടുന്നതാണ്.

താല്പര്യമുള്ളവർക്ക് സപ്ലൈകോ വഴിയോ ഓരോ താലൂക്കുകളിലുള്ള ഇന്ത്യൻ ഓയിൽ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്‌താൽ ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ കഴിയുന്നതാണ്. അതുപോലെ തന്നെ നവംബർ ഒന്നാം തീയതി മുതൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള സ്‌കൂൾ ക്‌ളാസ്സുകൾ ആരംഭിക്കുകയാണ്. നിയന്ത്രണങ്ങളോടു കൂടിയാണ് ക്ലാസ്സുകൾ ആരംഭിക്കുക.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്ന രീതിയിലായിരിക്കും ക്ലാസുകൾ സജ്ജമാക്കിയിട്ടുള്ളത് എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ കൈവശം മാസ്കും, സാനിറ്റൈസറും നിർബന്ധമാണ്. അതുപോലെതന്നെ സാമൂഹ്യ അകലത്തിൽ ആയിരിക്കണം യാത്ര ചെയ്യുന്നതും. ഇനി വണ്ടികളിൽ യാത്ര ചെയ്യുമ്പോഴും സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം.

ഉടനെതന്നെ ഇതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് അറിയാൻ കഴിയുന്നതാണ്. അതുപോലെതന്നെ പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ മാസം ഇരുപത്തിനാലാം തീയതി ആരംഭിക്കുകയും ഒക്ടോബർ മാസം പതിനെട്ടാം തീയതി അവസാനിക്കുകയും ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply