സാധാരണ പറഞ്ഞുകേൾക്കുന്ന ഒരു അവസ്ഥയാണ് രക്തക്കുറവ് എന്നു പറയുന്നത്. ഒരുപാട് ലക്ഷണങ്ങൾ രക്തക്കുറവ് ഉണ്ടാകുമ്പോൾ കണ്ട് വരുന്നുണ്ട്.N മുൻകാലങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളിൽ കൂടുതലായി കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇന്ന് എല്ലാവരിലും, പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നവരിലും കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ഈയൊരു പ്രശ്നത്തെ കണ്ടെത്തുന്നത്. എന്തെങ്കിലും ലക്ഷണങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോളാണ്.
എന്നാൽ മരുന്ന് കഴിക്കുമ്പോൾ മാത്രം ഹീമോഗ്ലോബിന്റെ അളവ് കൂടുകയും അല്ലാത്തപ്പോൾ കുറയുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുന്നത് എന്ന് പലർക്കും അറിയില്ല. മാസത്തിൽ രണ്ടും മൂന്നും തവണ ആർത്തവം ഉണ്ടാകുന്ന സ്ത്രീകൾക്കും അതുപോലെ ഗർഭിണിയായിരിക്കുന്ന സമയത്തും പ്രധാനമായും രക്തക്കുറവ് ഉണ്ടാകാറുണ്ട്. ചുവന്നരക്താണുക്കൾക്കു ചുവന്ന നിറം ലഭിക്കുന്നത് ഹീമോഗ്ലോബിൻ ഉള്ളതുകൊണ്ടാണ്. ഹീമോഗ്ലോബിനിൽ അയേണ് അവശ്യമായിട്ടുണ്ട്. അയേണിന്റെ കുറവ് മൂലം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത്കാരണത്താൽ ഓക്സിജൻ കോശങ്ങളിലേക്ക് എത്താതെ വരുമ്പോൾ പല ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.
ഇടയ്ക്കിടക്ക് തലകറക്കവും ക്ഷീണവും പലർക്കും ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. പൈൽസ് പോലുള്ള രോഗങ്ങൾ ഉള്ളവർക്കും രക്തക്കുറവ് ഉണ്ടാകാറുണ്ട്. കാൻസർ ഉള്ളവർക്കും രക്തക്കുറവ് ഉണ്ടാകാറുണ്ട്. രക്തക്കുറവിന് ചികിൽസിക്കുന്നതിന് മുന്നേ എന്ത് രോഗങ്ങൾ കൊണ്ടാണ് അനീമിക് ഉണ്ടാകുന്നത് അതിനെ ആദ്യം ചികിൽസിക്കേണ്ടത്. പ്രധാനമായും അനീമിക് ഉണ്ടാകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പോഷകങ്ങളുടെ കുറവ് ഉണ്ടാകുമ്പോഴുമാണ്. അതു കൊണ്ട് തന്നെ നിത്യവും ഭക്ഷണത്തിൽ പഴങ്ങൾ,പച്ചക്കറികൾ,പാൽ, മുട്ട,ഇറച്ചി,തൈര്,ഇലക്കറികൾ,നട്‌സ്, കടല,പയർ,മുതിര എന്നിവ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരത്തിലെ രക്തക്കുറവ് പരിഹാരിക്കാം.
