500 രൂപക്ക് ഗ്യാസ് സിലിണ്ടർ

ഓരോ ദിവസവും വർദ്ധിച്ചുവരുന്ന പാചകവാതക വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
നിർധനരായ കുടുംബങ്ങൾക്ക് പാചകവാതക സിലിണ്ടർ നൽകുന്നതിനു വേണ്ടിയുള്ള പദ്ധതികൾ സർക്കാരിൻറെ ഭാഗത്തുനിന്നും നല്കിയിരുന്നു എങ്കിൽ പോലും സാധാരണക്കാരായ ജനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുഖേന ലഭിക്കുന്ന ചോട്ടു ഗ്യാസ് പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കാം.

സിലിണ്ടറിന് വലിപ്പം കുറവായതുകൊണ്ട് തന്നെ സാമ്പത്തികമായും ലാഭകരമാണ് ഈ പദ്ധതി എന്ന് തന്നെ പറയാം. ഒരു സിലണ്ടറിന് ഏകദേശം 5 കിലോ ഭാരമാണ് ഉണ്ടാകുക. അതുകൊണ്ടുതന്നെ 500 രൂപ നിരക്കിൽ ആയിരിക്കും വിൽപ്പന നടത്തുക. എന്നാൽ ഈ ഗ്യാസ് റീഫിൽ ചെയ്യുന്നതിന് വെറും 25 രൂപ മാത്രമേ ചിലവായി വരികയുള്ളൂ. ഈയൊരു പദ്ധതി സപ്ലൈകോ വഴിയാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ വ്യത്യസ്ത സപ്ലൈകോ അടിസ്ഥാനത്തിലാണ് സിലിണ്ടറുകൾ വിതരണം ചെയ്യുക.

ഈയൊരു പദ്ധതി കൂടുതൽ ഉപകാരപ്പെടുന്നത് അന്യസംസ്ഥാന തൊഴിലാളികൾ, വാടകയ്ക്ക് താമസിക്കുന്നവർ, എന്നിവർക്കെല്ലാം ഈയൊരു പദ്ധതി വളരെ ഉപകാരപ്പെടുന്നതു തന്നെയായിരിക്കും. എന്നാൽ സാധാരണ രീതിയിൽ ഒരു ഗ്യാസ് സിലിണ്ടർ എടുക്കുന്നതിന് അഡ്രസ് തെളിയിക്കുന്ന പല രേഖകളും, നമ്മൾ കാണിക്കേണ്ടതായി വരും. എന്നാൽ ഈ ഒരു ചോട്ടു ഗ്യാസ് പദ്ധതിയിൽ ഒരു അഡ്രസ് തെളിയിക്കുന്ന രേഖകളും നമ്മൾ കാണിക്കേണ്ടതായി വരുന്നില്ല. പകരം സർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ മാത്രം കാണിച്ചാൽ മതിയാകും.

ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നീ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഗ്യാസ് ലഭിക്കുന്നതായിരിക്കും. സാധാരണ രീതിയിൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് ഭാരം എന്ന് പറയുന്നത് 14.2 കിലോഗ്രാം ആണ്. മുൻകാലങ്ങളിൽ ഇത്തരം സിലിണ്ടറുകൾക്ക് സബ്സിഡി നൽകിയിരുന്നു. ഉയർന്നുവന്ന പാചകവാതക വിലയും സബ്സിഡി ഇല്ലാതാക്കിയതും സാധാരണ കുടുംബങ്ങളിൽ വളരെ വലിയ സംഘർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ വലിയ തുക ചിലവഴിച്ച് സാധാരണ ഗ്യാസ് സിലിണ്ടറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ചോട്ടു ഗ്യാസ് പദ്ധതി വളരെ ഉപകാരപ്പെടുന്നതു തന്നെയായിരിക്കും. കയ്യിൽ കൊണ്ടു നടക്കാൻ കഴിയുന്ന ഭാരം ഉള്ളതുകൊണ്ട് തന്നെ ഏതൊരാൾക്കും നിഷ്പ്രയാസം സ്ഥലം മാറ്റിവയ്ക്കാനും ഇഷ്ടമുള്ള സ്ഥലത്ത് കൊണ്ടുപോയി ഉപയോഗിക്കാനും സാധിക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന ചോട്ടു സിലിൻഡർ പദ്ധതി സപ്ലൈകോ വഴിയാണ് വിതരണം ചെയ്യുന്നത്. വിശദവിവരങ്ങൾ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വീഡിയോ കാണാവുന്നതാണ്.

Leave a Reply