സ്കൂളുകൾ തുറക്കുന്നത് പുതിയ രീതിയിൽ

വരുംദിവസങ്ങളിലും നാളെയും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇന്നത്തെ പോസ്റ്റിലൂടെ അറിയിക്കുന്നത്. സ്കൂളുകൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ക്ലാസ്സുകൾ രാവിലെ സജ്ജീകരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ കുട്ടികളുടെ എണ്ണം നിയന്ത്രിച്ച് ക്രമീകരിക്കുന്നതിനായി ഓരോ ക്ലാസിലും കുട്ടികളെ ബാച്ചുകളായി തിരിച്ചാകണം ക്ലാസുകൾ നടത്തേണ്ടത്. എന്നാൽ കുട്ടികൾ കുറവുള്ള സ്കൂളുകളിൽ ബാച്ചുകൾ തിരിക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിലേക്ക് വരേണ്ട ആവശ്യമില്ല. ആയതിനാൽ സ്കൂൾ ജീവനക്കാരും, അധ്യാപകരും രണ്ട് ഡോസ് വാക്സിനും എടുത്തവരാ യിരിക്കണം. അതുപോലെതന്നെ ഇന്റെർ ബെൽ, ഭക്ഷണം കഴിക്കുന്ന സമയമെല്ലാം മുൻകൂട്ടി ക്രമീകരിച്ച് ആയിരിക്കണം സ്കൂളുകൾ തുറക്കേണ്ടത്.

എല്ലാ അധ്യാപകരും സ്കൂളിൽ എത്തണമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്ക് പഴയതുപോലെതന്നെ ഡിജിറ്റൽ വിദ്യാഭ്യാസം നൽകണം.രോഗലക്ഷണമുള്ള കുട്ടികൾക്ക് സിക്ക് റൂമുകൾ ഒരുക്കുകയും വേണം. ഇനി വളരെ പ്രധാനപ്പെട്ട അടുത്ത അറിയിപ്പാണ് അറിയിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനു വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കാനായി ഒരു വെബ് പോർട്ടൽ ഒരുങ്ങുകയാണ്. ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. അതുപോലെതന്നെ നഷ്ടപരിഹാരത്തുക നേരിട്ട്
ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചേരുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്. ഇനി മറ്റൊരു അറിയിപ്പാണ് ഇന്ത്യയുടെ വാക്‌സിനായ കോവി ഷീൽടിന് ഇപ്പോൾ ഓസ്ട്രേലിയയുടെയും അംഗീകാരം കിട്ടിയിരിക്കുകയാണ്.

നവംബർ മാസത്തിൽ രാജ്യാന്തര സർവീസ് ആരംഭിക്കുന്നതോടു കൂടി കോവി ഷീൽഡ് വാക്സിനെടുത്ത യാത്രക്കാരെ വാക്‌സിനേറ്റഡ് ഗണത്തിൽ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇനി മറ്റൊരു അറിയിപ്പാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വിധവകൾ, വിവാഹമോചിതർ, 30 വയസ്സ് കഴിഞ്ഞിട്ടുള്ള അവിവാഹിത, പട്ടികവർഗ്ഗ അവിവാഹിത അമ്മമാർക്കാണ്‌ ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 30 വയസ്സു മുതൽ 55 വയസ്സ് വരെയുള്ള ആളുകൾക്ക് ഈയൊരു പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കും. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply