ഇൻറ്റർനെറ്റ് ഇല്ലാതെ തന്നെ ഗൂഗിൾ മാപ്പ് ഉപയോഗിക്കാം

പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ നാം മൊബൈലി ൽ കരുതുന്ന ഒന്നാണ് ഗൂഗിൾ മാപ്പ്. പലപ്പോഴും ദൂരസ്ഥലങ്ങളിലൊക്കെ പോകുമ്പോളായിരിക്കും ഈ ഒരു ആപ്ലിക്കേഷൻ ഏറ്റവും കൂടുതൽ നാം ഉപയോഗിക്കുക. എന്നാൽ പലപ്പോഴും നമ്മൾ പോകുന്ന സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് ഇല്ലാത്തതുകൊണ്ട് തന്നെ ഗൂഗിൾ മാപ്പ് ചിലപ്പോൾ നമുക്ക് ഉപയോഗിക്കാൻ കഴിയുകയില്ല. എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഗൂഗിൾമാപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

അതിനായി ആദ്യം ചെയ്യേണ്ടത് ഫോണിലുള്ള ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്യുക. ഓപ്പൺ ചെയ്യുന്ന പേജിൽ മുകൾഭാഗത്ത് ഇടതുവശത്തായി മൂന്നു വരകൾ നമുക്ക് കാണാവുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ ഭാഗത്ത് ഓഫ്‌ലൈൻ മാപ്പ് എന്ന് കാണാവുന്നതാണ്. ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ സെലക്ട് ഓൺ മാപ്പ് എന്ന ഓപ്ഷൻ ലഭിക്കുന്നതാണ്. ഇപ്പോൾ നമ്മൾ പോകുന്ന സ്ഥലങ്ങളിൽ നെറ്റ് ഇല്ലാത്ത മാപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

അതായത് മാപ്പ് ഏരിയയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഭാഗം മാത്രം ഡ്രാഗ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക. എന്നിട്ട് നമുക്ക് ആവശ്യമായിട്ടുള്ള ഭാഗം ഡൗൺലോഡ് ചെയ്ത് എടുക്കുക. എന്നിട്ട് നേരത്തെ പറഞ്ഞ ബാക്ക് ഓപ്ഷനിലേക്ക് പോകുമ്പോൾ മാപ്പ് ഡൗൺലോഡ് ചെയ്യുന്നതായി നമുക്ക് കാണാൻ കഴിയും. മുഴുവനായും ഡൗൺലോഡ് ആയി കഴിഞ്ഞാൽ നിങ്ങൾക്ക് ബാക്കി ലോഡ് വന്ന ഫോണിലെ നെറ്റ് ഓഫ് ചെയ്ത് ശേഷം ഓപ്പൺ ചെയ്തു നെറ്റ് ലഭിക്കാത്ത സ്ഥലം എത്തിക്കഴിഞ്ഞാൽ ഡൗൺലോഡ് ചെയ്ത് വെച്ച് മാപ്പ് ഉപയോഗിക്കാവുന്നതാണ്.

ഡയറക്ഷൻ നൽകുമ്പോൾ സ്റ്റാർട്ട് എന്ന് നൽകിയ ശേഷം സാധാരണ ഗൂഗിൾമാപ്പ് നാം ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കാ വുന്നതാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ നമുക്ക് ഏത് നെറ്റില്ലാത്ത സ്ഥലങ്ങളിലും യാത്ര തുടരാവുന്നതാണ്. കൂടുതൽ അറിവിലേയ്ക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply