ഈ കൊറോണ കാലം ഒത്തിരി പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. എന്നാൽ നമ്മുടെ പേരിൽ സ്വന്തമായി ഒരു തുണ്ട് ഭൂമി ഉണ്ടെങ്കിൽ പോലും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ നമ്മൾ ഓരോരുത്തരും കുടുങ്ങിയേക്കും. കാരണം നമ്മുടെ ഭൂമിയെ സംബന്ധിച്ചിടത്തോളം നാം പ്രധാനമായും ചെയ്യേണ്ട ഒരു വസ്തുതയാണ് പോക്ക് വരവ്. എന്നാൽ ഇനിമുതൽ പോക്ക് വരവ് കൃത്യമായി തയ്യാറാക്കിയില്ല എങ്കിൽ ആ വസ്തുവിൽ വീട് നിമ്മിക്കുവാനോ കറണ്ട് ലഭിക്കുകയോ ഇല്ല.
നമ്മുടെ വസ്തു നമ്മളിൽ നിന്നും മറ്റൊരാളിലേക്ക് കൈമാറുമ്പോൾ തയ്യാറാക്കേണ്ട രേഖയാണ് പോക്കുവരവ്. നമ്മൾ ഭൂമി വാങ്ങിക്കുകയാണ് എങ്കിൽ ആദ്യം പരിശോധിക്കേണ്ടത് ആ വസ്തുവിന്റെ ആധാരവും, മുന്നാധാരവുമാണ്. ഒരു വസ്തുവിന്റെ എല്ലാ രേഖകളും അടങ്ങിയിട്ടുള്ള ഒന്നാണ് അതിന്റെ ആധാരം. നമ്മുടെ വസ്തു മുൻപ് എത്രപേർ കൈമാറിയിട്ടുണ്ട് അത്രയും മുന്നാധാരങ്ങൾ ആ വസ്തുവിനുണ്ടാകും.
എന്നാൽ ഒരു വസ്തു വാങ്ങുന്ന സമയത്തു ഈ ആധാരങ്ങളിൽ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. ഭൂമി കൈമാറുന്ന രീതിക്കനുസരിച്ചു ആധാരത്തിലും വ്യത്യാസങ്ങൾ ഉണ്ടായേക്കാം. അതുമാത്രമല്ല വസ്തുവിന്റെ ഉടമസ്ഥൻ കൃത്യമായി പോക്ക് വരവ് ചെയ്തിട്ടുണ്ടോ എന്നും പുതുതായി അടച്ച കരം തീർത്ത രസീതിലൂടെ മനസിലാക്കാൻ കഴിയും.
ഭൂമിയെ പ്രധാനമായും മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. അതായത് നിലം, തോട്ടം, പുരയിടം. എന്നാൽ നമ്മൾ വാങ്ങാനായി ഉദ്ദേശിച്ചിട്ടുള്ള വസ്തു ഏത് ഇനത്തിലാണ് പെടുന്നത് എന്ന് ഉറപ്പായും അറിഞ്ഞിരിക്കണം. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്. നമ്മുടെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു അറിവ് തന്നെയാണ് ഇത്. ഈ വീഡിയോ ഇഷ്ടമാകുകയാണ് എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.
