ഇനി കാറ്റടിച്ചാലും മഴ തകർത്തു പെയ്താലും ഡിഷ് ടിവിയുടെ സിഗ്നൽ കട്ടാകില്ല

ഇപ്പോൾ മഴക്കാലം ആയതുകൊണ്ട് തന്നെ ഒന്ന് മഴ പെയ്താൽ അല്ലെങ്കിൽ കാറ്റ് വീശിയാൽ ഉടനടി ഡിഷ് ടിവിയുടെ സിഗ്നൽ കട്ടാകാറുണ്ട്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തിനനുസരിച്ചു സാറ്റ്ലൈറ്റിൽ നിന്നും ലഭിക്കുന്ന സിഗ്നൽ ഡിഷിന്റെ ആന്റിനയിൽ ലഭിക്കാതെ പോകുന്നത് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളിൽ സിഗ്നൽ കട്ടാകുന്നത്. എന്നാൽ ചെറിയ മഴയോ കാറ്റോ ഉണ്ടെങ്കിൽ തന്നെ മിക്കവാറും പേർക്കും സിഗ്നൽ കട്ടാകാറുണ്ട്.

എന്നാൽ ചെറിയ ചാറ്റൽമഴക്ക് സിഗ്നൽ കട്ടാകുന്നതിനുള്ള പ്രധാന കാരണം അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ മാത്രമല്ല ഡിഷ് ആന്റിനയിൽ നിന്നും സിഗ്നൽ STB ക്ക് ലഭിക്കാത്തത്‌ കാരണമാണ്. ഇത്തരത്തിൽ സിഗ്നൽ STB ക്ക് ലഭിക്കാത്തതിനുള്ള കാരണം ഡിഷിൽ നിന്നും STB യിലേക്ക് കണക്റ്റ് ചെയ്യുന്ന കേബിളിൽ ഉണ്ടാകുന്ന കേടുപാടുകൾ കൊണ്ടാണ്. മഴ പെയ്യുമ്പോൾ കേബിളിന്റെ പുറമെ കാണുന്ന ഷീറ്റ് പൊളിഞ്ഞുപോകുകയും, അതിലൂടെ വെള്ളം അകത്തേക്ക് കയറുകയും ചെയ്യുന്നു.

വെള്ളം കയറുന്നതിന്റെ ഭാഗമായി ആ ഭാഗങ്ങളിൽ തുരുമ്പ് ഉണ്ടാകുകയും ചെയ്യുന്നു. അതുമാത്രമല്ല ഡിഷ് സ്ഥാപിക്കുന്ന സമയം വയർ തികയാതെ വരുന്ന ഭാഗം ജോയ്ന്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഈ ബന്ധിപ്പിക്കുന്ന ഭാഗത്തു കാലക്രമേണ തുരുമ്പ് ഉണ്ടാകുകയും, അതുമൂലം സിഗ്നൽ STB ക്ക് ലഭിക്കാതെ വരികയും ചെയ്യുന്നു. എന്നാൽ പലരുടെയും അറിവിലായ്മ കൊണ്ട് LNB പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മൂടി വെക്കാറുണ്ട്. എന്നാൽ മഴയുള്ള സമയങ്ങളിൽ വെള്ളം കവറിനുള്ളിൽ നിറയുകയും അതുമൂലം ഡിഷിൽ തട്ടുന്ന സിഗ്നൽ LNB ക്ക് ലഭിക്കാതെ വരികയും ചെയ്യുന്നു.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ വളരെ കുറച്ചു സിഗ്നൽ മാത്രമേ STB ക്ക് ലഭിക്കുന്നുള്ളൂ. അതുകൊണ്ട് മാത്രമാണ് സിഗ്നൽ കട്ടാകാറുള്ളത്. ഇനി ഡിഷ് സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഡിഷ് ആന്റിനയുടെ ഫോക്കസ് പോയിന്റ്റ് മറയുന്ന രീതിയിൽ എന്തെങ്കിലും മരങ്ങളോ മറ്റോ ഉണ്ടോ എന്നും പരിശോധിക്കുക. ഇത്തരത്തിലുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ചെറിയ ചാറ്റൽ മഴയോ കാറ്റോ ഉള്ള സമയങ്ങളിൽ സിഗ്നൽ കട്ടാകില്ല.

Leave a Reply