ഫിറ്റ്നസിൽ പാസ്സാകാത്ത വാഹനങ്ങളെല്ലാം പൊളിക്കും, പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

2022 ഓടുകൂടി രാജ്യവ്യാപകമായി സ്ട്രാപേജ് പോളിസി നടപ്പിലാക്കാൻ പോകുകയാണ് കേന്ദ്ര സർക്കാർ. സ്ട്രാപേജ് പോളിസിയുടെ ഭാഗമായി 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും, 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും പൊളിച്ച് കളയുകയാണ് ചെയ്യുക. ഫിറ്റ്നസിൽ ഫെയിൽ ആകുന്ന വാഹനങ്ങളാണ് പൊളിച്ചു കളയുന്നത്. ഫിറ്റ്നസിൽ പാസാക്കുന്ന വാഹനങ്ങൾ വീണ്ടും അഞ്ച് വർഷം കൂടി ഇളവു ചെയ്ത് ലഭിക്കുന്നതാണ്. 2022 ഓടുകൂടി രജിസ്ട്രേഷൻ പുതുക്കുന്നതിന് ഫീസ്
ഇരട്ടിയായി വർദ്ധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പുതുക്കി നിശ്ചയിച്ചിട്ടുള്ള ഫീസ് എത്രയാണെന്ന് നോക്കാം. നിലവിൽ കാറുകൾക്ക് 600 രൂപയാണ് രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് എങ്കിൽ 2022 ഓടുകൂടി അത് 5000 രൂപയായി വർധിക്കുന്നതായിരിക്കും. എന്നാൽ ബൈക്കുകളാണ് എങ്കിൽ ആയിരം രൂപ വരെ ഫൈനായി നൽകേണ്ടി വരും. ഇനി ബസ്സുകൾക്ക് ആണെങ്കിൽ 2022 ഓടുകൂടി പതിനായിരത്തിനു മുകളിൽ അടക്കേണ്ടി വരും എന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്.

അതുമാത്രമല്ല രജിസ്ട്രേഷൻ പുതുക്കുന്നതിന് കാലതാമസം വരുത്തി കഴിഞ്ഞാൽ സ്വകാര്യ വാഹനങ്ങൾക്ക് 300 രൂപയും, വാണിജ്യ വാഹനങ്ങൾക്ക് 500 രൂപയും പ്രതിമാസം ഫൈനായി നൽകേണ്ടിവരും. ഇനി ഫിറ്റ്നസ് പുതുക്കുന്നതിന് കാലതാമസം വരുത്തി കഴിഞ്ഞാൽ
വാണിജ്യ വാഹനങ്ങൾ പ്രതിദിനം 60 രൂപ വെച്ച് ഫൈനായി നൽകേണ്ടിവരും. കൂടുതൽ വിശദമായ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply