പഞ്ചായത്തിനെ സമീപിച്ചാൽ 11 ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം

കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചതോടെ പല ആനുകൂല്യങ്ങളും പ്രതീക്ഷിച്ചു കൊണ്ട് മുന്നോട്ട് പോകുന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. എന്നാൽ പല ക്ഷേമ പദ്ധതികളെ കുറിച്ചും നാം ഓരോരുത്തരും മുൻപൊക്കെ അറിഞ്ഞിരുന്നത് ഗ്രാമ സഭകൾ കൂടിയിട്ടാണ്. എന്നാൽ കോവിഡ് മൂലം ഈ വർഷം ഗ്രാമസഭകൾ കൂടാനായി സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ പല പദ്ധതിക്കായുള്ള ഫോമുകളും പഞ്ചായത്തുകൾ വഴിയും, മുനിസിപ്പാലിറ്റികൾ വഴിയും എത്തിച്ചിരിക്കുന്നത്.

ഓരോ പഞ്ചായത്തുകൾക്കും വിവിധ തരത്തിലുള്ള ക്ഷേമ പദ്ധതികൾ ഉൾപ്പെടുത്തിയാണ് അപേക്ഷ ഫോമുകളും ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഈ കോവിഡ് കാലം ജനങ്ങൾക്കായി ഒത്തിരി ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനായി നല്ലൊരു തുക തന്നെ സംസ്ഥാന സർക്കാർ നീക്കി വെച്ചിട്ടുണ്ട്. ഇപ്പോൾ പഞ്ചായത്തുകൾ മുഖാന്തരം എന്തൊക്കെ ക്ഷേമ പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് നോക്കാം. അതിനായി ഒരു അപേക്ഷ ഫോമും പഞ്ചായത്തുകളിൽ ഉണ്ടാകാം.

അപ്പോൾ ആ അപേക്ഷ ഫോമിൽ എന്തൊക്കെ ആനുകൂല്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് നോക്കാം. ആദ്യം തന്നെ കർഷകർക്ക് ബഡ് തൈകൾ, നെൽകൃഷിക്ക് കൂലി ചിലവ് സബ്‌സിഡി, തരിശു നില പച്ചക്കറിക്ക് സഹായം, തരിശു നില കിഴങ്ങ് വർഗ വിളകൾക്ക് സഹായം, തരിശു നില വാഴ കൃഷിക്ക് സഹായം, വനിതാ കർഷകർക്കായി പച്ചക്കറികൾ ധനസഹായം, കുരുമുളക് കർഷകർക്ക് കുമ്മായ വിതരണം, പാട ശേഖര സമിതിക്ക് കൊയ്ത്തുപകരണം വാങ്ങി നൽകൽ, തേനീച്ച വളർത്തലിന് ധനസഹായം, പരമ്പരാഗത നെല്ലിനങ്ങൾ കൃഷി ചെയ്യുന്നവർക്കും ധനസഹായം.

വനിതാ കർഷർക്ക് ബഡ് തൈകൾ വിതരണം, വനിതകൾക്ക് തരിശുനില പച്ചക്കറി കൃഷിക്ക് ധനസഹായം, കന്നുകുട്ടി പരിപാലനം, പോത്തുകുട്ടി വളർത്തൽ, മുട്ടക്കോഴി കുഞ്ഞു വിതരണം, കാലിത്തീറ്റ വിതരണം വനിതകൾക്ക്, പെണ്ണാട് വാങ്ങൽ ജനറൽ കാറ്റഗറിക്ക്, കുടുംബശ്രീ സംരംഭകർക്ക് സബ്‌സിഡി, ക്ഷീര കർഷകർക്ക് പാൽ സബ്‌സിഡി, അങ്ങനെ ഒത്തിരി ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി സംസ്ഥാന സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്, കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply