ഈ കോവിഡ് കാലം ജനങ്ങൾക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ഓണസമ്മാനവുമായി എത്തിയിരിക്കുകയാണ് സർക്കാർ. 1600 രൂപയിൽ നിന്നും 3200 രൂപയിലേക്കാണ് പെൻഷൻ മാറ്റിയിരിക്കുന്നത്. ഓണത്തിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ ധന സഹായമായി സംസ്ഥാന സർക്കാർ പെൻഷൻ വർധിപ്പിച്ചത്.
സംസ്ഥാനത്തിലെ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കൾക്കും ക്ഷേമ നിധികൾ വഴി ആനുകൂല്യങ്ങൾ വാങ്ങുന്നവരും ഈ സഹായത്തിന് അർഹരാണ്. ബാങ്ക് അകൗണ്ടുകൾ വഴി പെൻഷൻ വാങ്ങുന്നവർക്ക് എങ്ങനേയും വീടുകളിൽ എത്തിക്കുന്നവർക്ക് ആ രീതിയിലും പെൻഷൻ ലഭിക്കുന്നതാണ്. ജൂലായ് മാസത്തിലെയും ഓഗസ്റ്റ് മാസത്തിലെയും പെൻഷൻ തുകയാണ് ഓണത്തിന്റെ പശ്ചാത്തലത്തിൽ ഒരുമിച്ചു നൽകുന്നത്. ഇത് സാദാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു പദ്ധതി തന്നെയാണ്.
എന്നാൽ ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ആളുകൾ പെൻഷൻ വാങ്ങുന്നവരാണ് എങ്കിൽ നല്ലൊരു തുക ഇവരുടെ കൈകളിലേക്ക് എത്തിച്ചേരുന്നതായിരിക്കും. മസ്റ്ററിങ് ഒഴിവാക്കിയത് കൊണ്ട് തന്നെ നിലവിൽ ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാവർക്കും ഈ ഒരു ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ഓഗസ്റ്റ് മാസം ആദ്യ ആഴ്ചയിൽ തന്നെ പെൻഷൻ വിതരണം തുടങ്ങുമെന്നാണ് സർക്കാർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
കടമെടുത്താണ് പെൻഷൻ നൽകുന്നത് എങ്കിൽ പോലും സാദാരണക്കാർക്ക് ഈ കോവിഡ് കാലം ആശ്വാസമായി മാറാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് നൽകുന്നത്. കോവിഡ് കാലത്തു ക്ഷേമ പെൻഷൻ നൽകുന്നതിനൊപ്പം തന്നെ 16 ഇനം സാധനങ്ങൾ അടങ്ങുന്ന ഭഷ്യ കിറ്റും സാദാരണക്കാർക്ക് ആശ്വാസമായി നൽകുന്നുണ്ട്. കയ്യിൽ ആവശ്യത്തിനുള്ള പൈസയും പട്ടിണിയില്ലാതെ കഴിയാൻ എല്ലാവർക്കും ഭഷ്യ സാധനങ്ങളും നൽകിക്കൊണ്ടാണ് സർക്കാർ ഈ ഓണക്കാലത്തും ജനങ്ങൾക്ക് ആശ്വാസമാകുന്നത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.
