ഇനിയും രക്ഷിതാക്കൾ ശ്രദ്ധിച്ചില്ല എങ്കിൽ നമ്മുടെ കുട്ടികളെ നഷ്ടപ്പെട്ടേക്കാം.

ഇപ്പോൾ മിക്കവാറും ദിവസങ്ങളിലും കേൾക്കുന്ന ഒരു വാർത്തയാണ് ഗെയിം കളിക്കുന്നതിലൂടെ കുട്ടികൾ ആത്മഹത്യാ ചെയ്യുന്നു എന്നത്. എല്ലാ പ്രായത്തിലുള്ളവരും ഗെയിം കളിക്കുന്നുണ്ട് എങ്കിൽ കൂടിയും കുട്ടികളാണ് ഇതിന്‌ ഇരകളായി മാറുന്നത്. അതുമാത്രമല്ല ഗെയിം കളിക്കുന്നതിലൂടെ രക്ഷിതാക്കളുടെ പണവും നഷ്ടപ്പെടാറുണ്ട്. ഇപ്പോൾ ഓൺലൈൻ പഠനമായത് കൊണ്ട് തന്നെ എല്ലാ കുട്ടികളുടെ കൈവശവും മൊബൈൽ ഫോൺ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഗെയിമുകളിൽ കുട്ടികൾ ഏർപ്പെടാനുള്ള സാധ്യത ഏറെയാണ്.

എന്നാൽ പല രക്ഷിതാക്കളും ഇതിനെ ഗൗരവമായി എടുക്കാറില്ല. കുട്ടികൾ കളിച്ചോട്ടെ എന്ന മട്ടിലാണ് പല രക്ഷിതാക്കളും കരുതുന്നത്. എന്നാൽ പല ഗെയിമിനുള്ളിലും നിരവധി അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. 2020 സെപ്‌റ്റംബർ മാസത്തിലാണ് പബ്‌ജി എന്ന ഗെയിം നിരോധിച്ചത്. എന്നാൽ പബ്‌ജി ഇന്ത്യയിൽ നിരോധിച്ചതിൽ പിന്നെ ഒട്ടനവധി ഗേമുകൾ ഇന്ത്യയിൽ ഉടലെടുത്തു. അതിലെ പ്രധാനപ്പെട്ട ഒരു ഗെയിമിംഗ് ആപ്പാണ് ഫ്രീ ഫയർ. ഈ ഗെയിമിനെ കുറിച്ച് സോഷ്യൽ മീഡിയകൾ വഴി നിരവധി മുന്നറിയിപ്പുകൾ രക്ഷിതാക്കൾക്കായി നൽകുന്നുണ്ട്.

ഒരുതരത്തിൽ പറഞ്ഞാൽ രക്ഷിതാക്കളുടെ അശ്രദ്ധ കൊണ്ടാവാം കുട്ടികൾ ഇത്തരത്തിലുള്ള ഗെയിമുകളിൽ ചെന്ന് അകപ്പെടുന്നത്. ഒരു ഗെയിമിന് പുറമെ ഒരു വലിയ കഥ തന്നെ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. കോഷ്യൻ തക്കാമിയുടെ 1999 ലെ നോവലായ ബാറ്റ്‌ലെ റോയൽ അടിസ്ഥനമാക്കി അതെ പേരിൽ 2000 ൽ പുറത്തിറങ്ങിയ ജപ്പാൻ സിനിമയാണ് ഇത്തരത്തിലുള്ള ഗെയിമുകൾക്ക് പ്രചോദനം നൽകുന്നത്. എന്നാൽ ഈ സിനിമയിലും, നോവലിലും പറയുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 49 കുട്ടികളെ ഒരു ദ്വീപിലേക്ക് പറഞ്ഞയക്കുകയാണ്.

ഇത്തരത്തിൽ കുട്ടികളെ ദ്വീപിലേക്ക് പറഞ്ഞയക്കുന്നവർ കൃത്യമായ നിയമങ്ങളും, നിയന്ത്രങ്ങളും വ്യക്തമാക്കി കൊടുത്തു കൊണ്ടാണ് അവിടേക്ക് എത്തിക്കുന്നത്. എന്നാൽ ഈ ദ്വീപിലെത്തിയാൽ പിന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കൊല്ലുക എന്നുള്ള നിർദ്ദേശമാണ് നൽകുന്നത്. അതിനാവശ്യമായ ആയുധങ്ങളും നൽകിക്കൊണ്ടാണ് ഇത്തരത്തിലൊരു കാര്യത്തിനായി അവരെ പറഞ്ഞയക്കുന്നത്. ഇത്തരത്തിലൊരു സാങ്കൽപ്പിക കഥ അടിസ്ഥാനമാക്കിയാണ് പബ്‌ജി, ഫ്രീ ഫയർ എന്നീ ഗെയിമുകൾ പ്രവർത്തിക്കുന്നത്. ചെറിയ കാലയളവിൽ തന്നെ 50 കോടിയോളം ജനങ്ങൾ ഫ്രീഫയർ ഗെയിം ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിവിലേക്കായി മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply