ഇതുപോലെയാണ് ഗ്രോ ബാഗ് നിറക്കുന്നത് എങ്കിൽ ഒന്നര മാസം കൊണ്ട് കുറ്റികുരുമുളക് വിളവെടുക്കാം.

ഇന്നത്തെ കാലത്തു എല്ലാവരും വളരെ കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിലാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ കൃഷി ചെയ്യുന്നതിനാവശ്യമായ പറമ്പുകളൊന്നും മിക്കവാറും പേർക്കും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ നടുന്ന കൃഷികളായിരിക്കും എല്ലാവർക്കും നട്ട് വളർത്താൻ താൽപ്പര്യം ഉള്ളത്. എന്നാൽ ഇന്ന് നമുക്ക് കുരുമുളക് കൃഷി വളരെ കുറച്ചു സ്ഥല പരിമിതിക്കുള്ളിൽ എങ്ങനെയാണ് നട്ട് വളർത്തുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ നല്ല ഇനത്തിൽപ്പെട്ട കുറ്റികുരുമുളക് തൈ വാങ്ങാനായി ശ്രദ്ധിക്കുക. ശേഷം ഗ്രോബാഗിലേക്ക് എങ്ങനെയാണ് കുരുമുളക് തൈ നടുന്നത് എന്ന് നോക്കാം. അതിനായി മണ്ണും അതിന്റെ ഇരട്ടി ചകിരി കമ്പോസ്റ്റും എടുക്കുക. ശേഷം ഗ്രോബാഗിലേക്ക് മണ്ണും, ചകിരി കമ്പോസ്റ്റും മികസാക്കിയ ശേഷം നിറക്കുക. ഇനി ഒരു കപ്പ് ചകിരി കമ്പോസ്റ്റിലേക്ക് 100 ഗ്രാം ഡോളോമൈറ്റും, 200 ഗ്രാം എല്ലുപൊടിയും, അര കിലോ ചാണകപ്പൊടിയും, 200 ഗ്രാം വേപ്പിൻ പിണ്ണാക്കും ചേർക്കുക.

എന്നിട്ട് എല്ലാം കൂടി നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ഈ മിക്സിനെയും ഗ്രോ ബാഗിലേക്ക് നിറക്കുക. എന്നിട്ട് നടുവിലായി ഒരു കുഴിപോലെ ആക്കുക. എന്നിട്ട് കുരുമുളക് തയ്യുടെ പുറമെയുള്ള പ്ലാസ്റ്റിക് കവർ ഇളക്കിയ ശേഷം മണ്ണോടുകൂടി തൈ ഇറക്കിവെച്ചു മണ്ണിട്ട് കൊടുക്കുക. എന്നിട്ട് ഗ്രോ ബാഗിലേക്ക് കാൽ ടീസ്പൂൺ ഗ്രാനുൽസ് ചേർത്ത് കൊടുക്കുക. എല്ലാ പച്ചക്കറികൾക്കും മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ ഇത് ഏറെ ഉത്തമമാണ്. ഇനി ചേർക്കേണ്ട മറ്റൊരു സാധനമാണ് കുമിസിഡ്.

അതിനായി ഒരു ലിറ്റർ വെള്ളത്തിൽ 3 ml കുമിസിഡ് ചേർത്ത് കലക്കുക. എന്നിട്ട് കലക്കിയെടുത്ത മിക്സിൽ നിന്നും 200 ml മാത്രമേ ഓരോ ചെടികൾക്കും നനച്ചു കൊടുക്കാൻ പാടുള്ളൂ. ഇനി തീരെ ചെറിയ ചെടികൾ ആണെങ്കിൽ 100 ml മാത്രമേ ചേർക്കാൻ പാടുള്ളൂ. ഇനി ഒരാഴ്ചയോളം ഇതിനെ മഴ കൊള്ളാതെ മാറ്റി വെക്കുക. ഈ രീതിയിൽ ഗ്രോ ബാഗ് നിറച്ചു നല്ല കുറ്റികുരുമുളക് തൈ വാങ്ങി നടുകയാണ് എങ്കിൽ പെട്ടന്ന് തന്നെ വിളവെടുപ്പ് നടത്താൻ സാധിക്കും.

Leave a Reply