മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

സംസ്ഥാനത്തു 3 ദിവസത്തേക്ക് ലോക് ഡൗൺ ഇളവുകൾ നൽകിയിരിക്കുകയാണ്. പെരുന്നാൾ പ്രമാണിച്ചു 18 , 19 , 20 തീയതികളിലാണ് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകിയിരിക്കുന്നത്. പ്രധാനമായും ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ പാദരക്ഷകൾ, തുണിക്കടകൾ, ഇലക്ട്രോണിക്സ് ഷോപ്പുകൾ, ജൂവലറികൾ എന്നീ സാധനങ്ങൾ വിൽക്കുന്ന കടകൾക്കാണ് ഈ 3 ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകിയിരിക്കുന്നത്.

രാത്രി 8 മണിവരെയാണ് കടകൾ തുറക്കാനായി സമയം അനുവദിച്ചിരിക്കുന്നത്. എല്ലാവർക്കും സാധനങ്ങൾ വാങ്ങാനുള്ള സൗകര്യത്തെ മാനിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. അതുപോലെ തന്നെ ജൂലൈ 19 മുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും.

സംസ്ഥാന റവന്യൂ മന്ത്രിയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പാണ് ഇനി പറയുന്നത്. അതായത് സർക്കാരിൻറെ ഭൂമി നിരവധി സ്വകാര്യ വ്യക്തികളുടെയും, സ്വകാര്യ കമ്പനികളുടെയും അതീനതയിലാണുള്ളത്. എന്നാൽ ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള നടപടി ക്രമങ്ങൾ ഉടനെ ആരംഭിക്കുമെന്നാണ് ഇപ്പോൾ റവന്യൂ മന്ത്രി അറിയിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ കേരളത്തിലെ എല്ലാ ഭൂമികളും റീസർവേ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

റീസർവേ ചെയ്യുന്ന സമയം സർക്കാർ ഭൂമി ആരെങ്കിലും കയ്യടക്കി വെച്ചിട്ടുണ്ട് എങ്കിൽ അത് സർക്കാർ തിരിച്ചു പിടിക്കുന്നതാണ്. അതുപോലെ തന്നെ വരുന്ന 3 ദിവസങ്ങളിൽ സംസ്ഥാനത്തു ലോക് ഡൗൺ ഇളവുകൾ നൽകിയിട്ടുള്ളത് കൊണ്ട് തന്നെ പതിവിൽ നിന്നും വ്യത്യസ്തമായി ജനങ്ങൾ നിരത്തിലിറങ്ങും. എന്നാൽ ജനങ്ങളെ നിയന്ത്രിക്കാനായി പോലീസ് പരിശോധന ശക്തമാക്കുമെന്നാണ് ഇപ്പോൾ നൽകിയിട്ടുള്ള സൂചന. ആയതിനാൽ പുറത്തിറങ്ങുന്ന എല്ലാവരും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചിരിക്കണം. അല്ലെങ്കിൽ ഓരോന്നിനും പിഴ അടക്കേണ്ടി വരുന്നതുമാണ്.

Leave a Reply