പണമിടപാടുകൾക്ക് ആവശ്യം ഉള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ് എന്ന് ചോദിച്ചാൽ ബാങ്ക് അക്കൗണ്ടുകൾ എന്ന് തന്നെ ആകും നല്ലൊരു ശതമാനം ആളുകളും മറുപടി പറയുക.ഇതൊരു വാസ്തവം ആയതു കൊണ്ട് തന്നെ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരിൽ നല്ലൊരു ശതമാനവും എ റ്റി എമ്മുകളും ഉപയോഗിക്കുന്നവരാണ്.ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കപ്പെടുന്ന തുക സുരക്ഷിതം ആണ് എന്ന് ബാങ്കിനെ പോലെ തന്നെ അക്കൗണ്ട് ഉടമകളും ഉറപ്പുവരുത്തേണ്ടതുണ്ട്.കാരണം ബാങ്കുമായി ബന്ധപ്പെട്ട നിരവധി തട്ടിപ് വാർത്തകൾ ആണ് വാർത്തമാധ്യമങ്ങളിൽ കൂടി ഇന്ന് നാമെല്ലാവരും അറിയുന്നത്.
അതിൽ തന്നെ എ റ്റി എം തട്ടിപ്പുകളാണ് കൂടുതലും. നമ്മുടെ പണം ബാങ്ക് അകൗണ്ടിൽ സുരക്ഷിതമാണ് എന്ന് ഉറപ്പു വരുത്താനായി തട്ടിപ്പ് ഏതൊക്കെ തരത്തിൽ നടക്കും എന്നത് നാം എല്ലാവരും മന്സിക്കിയിരിക്കണം. മോഷ്ടാക്കൾ ഏതെല്ലാം വിധത്തിൽ ആണ് തട്ടിപ്പ് സാധ്യമാക്കുന്നത് എന്ന കാര്യം ഓരോരുത്തരും മനസിലാക്കിയിരുന്നാൽ മാത്രാമാണ് അക്കാര്യത്തിൽ ജാഗ്രത പുലര്ത്താൻ സാധിക്കുന്നത്.അത്തരത്തിൽ തട്ടിപ്പിനായി മോഷ്ട്ടാക്കൾ ഉപയോഗിക്കുന്ന ഹൈ ടെക് ഉപകരണങ്ങളിൽ ചിലതും,അവ വഴി പണം തട്ടൽ എങ്ങനെ സാദ്യമാക്കുന്നു എന്നതടക്കം ഉള്ള ഒരു വീഡിയോ ഏറ്റവും താഴെ ആയി നല്കിയിരിട്ടുണ്ട്.പ്രധാനമായും രണ്ട് ഉപകരണങ്ങൾ ഉപയോഗിച്ചാണ് മോഷ്ട്ടാക്കൾ സാധ്യമാക്കുന്നത്.
എ ടി എം കാർഡ് ഇടുന്ന കാർഡ് സ്ലോട്ടിന്റെ അതേ രൂപത്തിലും ആകൃതിയിലും ഉള്ള ഒരു വസ്തു സ്ലോട്ടിനു മുകളിലായി ഘടിപ്പിക്കുന്നു.ഉപഭാക്താവ് അതിലേക്ക് കാർഡ് ഇടുമ്പോൾ കാർഡിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ശേഖരിച്ച് മറ്റൊരു ഉപകാരണത്തിലേക്ക് കൈമാറുന്നു.ഈ കൈമാറപ്പെടുന്ന വിവരം ശേഖരിക്കപ്പെടുന്ന കാമറ അടക്കം ഉള്ള മറ്റൊരു ഉപകരണം നമ്പർ ടൈപ്പ് ചെയ്യുന്ന ഭാഗത്തിന് മുകളിൽ ആയി ഘടിപ്പിച്ച് പിന് നമ്പർ മനസ്സിലാക്കിയും ആണ് തട്ടിപ്പ് നടത്തുന്നത്.കയറുന്ന എ ടി എം തട്ടിപ് നടത്തുന്നവർ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.