സോഷ്യൽ മീഡിയയിൽ താരമായ മിയസഖീ മാങ്ങയുടെ സത്യാവസ്ഥ ഇതാണ്

രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരത്തിലേറിയ ഒരു വാർത്തയാണ് ലക്ഷങ്ങൾ വിലവരുന്ന ഒരു മാങ്ങയുടെ കഥ. 2 . 7 ലക്ഷം രൂപയോളം വിലയുണ്ടെന്ന് അവകാശപ്പെടുന്ന മിയസഖീ മാങ്ങയാണ് ഇന്നത്തെ ചർച്ചാവിഷയം. ലക്ഷങ്ങൾ വിലയുള്ള ഈ മാങ്ങക്ക് കാവലായി നായ്ക്കളെ വരെ ഏർപ്പാട് ചെയ്തു എന്ന രീതിയിലാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ജബൽപൂർ സ്വദേശികൾ വളർത്തുന്ന ഈ മാങ്ങക്ക് ഇതുവരെ ഇന്ത്യയിൽ ഇത്രയും വിലയുണ്ടോ എന്നത് ഇതുവരെയും സ്ഥിതീകരിച്ചിട്ടില്ല.

എന്നാൽ വാർത്തക്ക് വേണ്ടി പടച്ചുണ്ടാക്കിയ ഇത്തരം ന്യൂസിന്റെ സത്യാവസ്ഥ തീർച്ചയായും നാം ഓരോരുത്തരും അറിയേണ്ടതാണ്. എന്നാൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാങ്ങക്ക് കാവലായി നായയെ ഏർപ്പെടുത്തി എന്നതിലെ സത്യാവസ്ഥയും നാം അറിയണ്ടതാണ്. ഇനി ഈ മാങ്ങയുടെ വിലയും, ഇതിന്റെ ഉറവിടം എവിടെയാണ് എന്നതും നമുക്ക് പരിശോധിക്കാം. 1939 അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഇർവിൻ എന്നയാളുടെ തോട്ടത്തിലാണ് ഈ മാങ്ങയുള്ളത്.

ഇദ്ദേഹം നട്ട് വളർത്തിയ തോട്ടത്തിൽ ലിപ്പെൻസ് എന്നയിനം മാങ്ങയുടെയും ഹെയ്‌ഡൻ എന്നയിനം മാങ്ങയുടെയും, സങ്കര ഇനത്തിൽ പെട്ട ഒരു മാവ് കാഴ്ച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. ഈ മാങ്ങക്ക് ആകർഷണീയമായ നിറവും, രുചിയും, സുഗന്ധവും, മികച്ച പ്രതിരോധ ശേഷിയുള്ളതുമായിരുന്നു. ഈ ഇനത്തിൽ പെട്ട മാങ്ങാ അവിടെല്ലായിടങ്ങളിലും ഇത് കൂടുതൽ തോതിൽ കൃഷി ചെയ്യുകയും, 1970 ൽ തായ്‌വാനിൽ എത്തിച്ചു അവിടെയും കൃഷി ചെയ്യാനാരംഭിച്ചു.

എന്നാൽ ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇത് വ്യാപകമായി കൃഷി ചെയ്യാനാരംഭിച്ചു. എന്നാൽ ജപ്പാനിൽ മാത്രം ഈ മാങ്ങാ കൃഷി ചെയ്യുന്നത് വളരെ വ്യത്യസ്‌മായിട്ടാണ്. അതുകൊണ്ട് തന്നെ ജപ്പാനിൽ ഇതിന് നല്ല വിലയും ലഭിച്ചിരുന്നു. എന്നാൽ ജപ്പാനിൽ പ്രത്യേക സംരക്ഷണത്തിൽ വളർത്തുന്ന ഈ മാങ്ങയെ കൃഷിയിടത്തിൽ വെറുതെ വളർത്തിയാൽ ഈ മാങ്ങയുടെ രുചിയും മണവും അതേപോലെ ഉണ്ടാകണമെന്നില്ല. ഇത്തരത്തിൽ ലക്ഷങ്ങൾ വിലയുണ്ട് എന്ന അർത്ഥത്തിൽ പടച്ചു വിടുന്ന വാർത്തകൾ തീർച്ചയായും പരിശോധിക്കേണ്ടത് തന്നെയാണ്. ഈ മാങ്ങയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply