ചകിരി കമ്പോസ്റ്റ് തയ്യാറാക്കാൻ ഇത്രയും സിമ്പിളായിരുന്നോ ?

ചെടികൾക്കും പച്ചക്കറികൾക്കും നല്ലൊരു ജൈവ വളമാണ് ചകിരി കമ്പോസ്റ്റ്. അതുമാത്രമല്ല മണ്ണിലെ വായു സഞ്ചാരം ഉറപ്പാക്കാനും, വള്ളത്തിന്റെ ഈർപ്പം നിലനിർത്താനും ചെടികളുടെ വേര് വളർച്ച വേഗത്തിലാക്കാനും ഈ ചകിരി കമ്പോസ്റ്റ് സഹായിക്കുന്നു. ഈ ചകിരി കമ്പോസ്റ്റ് നമ്മുടെ വീടുകളിൽ തന്നെ ഈസിയായി തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം ഈ ചകിരി കമ്പോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ആദ്യം വേണ്ടത് ചകിരി ചോറാണ്. ആദ്യം തന്നെ തേങ്ങയുടെ തൊണ്ടിനെ വെള്ളത്തിൽ മുക്കി വെക്കുക.

ഇങ്ങനെ വെള്ളത്തിൽ മുക്കി വെക്കുന്നത് കൊണ്ട് തന്നെ തൊണ്ടിന്റെ കറ വേഗത്തിൽ പോകുകയും തൊണ്ടിൽ നിന്നും ചകിരി നിഷ്പ്രയാസം ഇളക്കി എടുക്കാനും സാധിക്കുന്നു. ശേഷം കുതിർത്തിയെടുത്ത തൊണ്ടിന്റെ രണ്ട് ഭാഗവും വെട്ടി മാറ്റിയ ശേഷം ചകിരി അതിൽ നിന്നും ഇളക്കി എടുക്കുക. ശേഷം ഇളക്കിയെടുത്ത ചകിരിയെ ഒന്നും കൂടി കഴുകി എടുക്കുക. ശേഷം കഴുകിയെടുത്ത ചകിരിയെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് കഴുകിയെടുത്ത വെള്ളവും കളയുക.

ഇനി കമ്പോസ്റ്റ് തയ്യാറാക്കാനായി തുടങ്ങാം. അതിനായി ഒരു കാർട്ടൂണോ അല്ലെങ്കിൽ തറയിലോ ആയി ഒരു ലെയർ ചകിരി ഇട്ട് കൊടുക്കുക. ശേഷം അതിന്റെ മുകളിലായി കുറച്ചു ചീമ കൊന്നയുടെ ഇല നിരത്തിയിടുക. ശേഷം കുറച്ചു പച്ച ചാണകത്തിലേക്ക് കുറച്ചു wdc കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഈ ചീമ കൊന്ന ഇലയുടെ മുകളിലേക്ക് ഈ മിക്സ് ഒരു ലെയർ ചേർക്കുക. ശേഷം ഇതിന്റെ മുകളിലെയും ഒരു പിടി ഡോളോമൈറ്റും കൂടി ചേർക്കുക. ഇനി അതിന്റെ കൂടെ തന്നെ ഒരു പിടി വേപ്പിൻ പിണ്ണാക്കും, ഒരു പിടി കടല പിണ്ണാക്കും, കുറച്ചു എല്ലുപൊടിയും ചേർത്ത് കൊടുക്കുക.

ഇനി അതിന്റെ മുകളിലായി വീണ്ടും ഒരു ലെയർ ചകിരി ഇട്ട് കൊടുക്കുക. ശേഷം നേരത്തെ പോലെ തന്നെ എല്ലാം ഒരു ലെയർ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാ ലെയറും നിരത്തിയിട്ട ശേഷം ഏറ്റവും മുകളിലായി ഡയലോട്ട് ചെയ്യാത്ത wdc ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ടാഴച്ചയോളം ഇത് അടച്ചു മാറ്റി വെക്കുക. രണ്ടാഴ്ചക്ക് ശേഷം wdc കുറച്ചും കൂടി മുകളിലായി തളിച്ച് കൊടുക്കുക. എന്നിട്ട് ഒരു മാസത്തോളം ഇത് ഇങ്ങനെ തന്നെ വെച്ചിരിക്കുക. ഒരു മാസമാകുമ്പോൾ ചകിരി കമ്പോസ്റ്റ് പാകമായി കിട്ടുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply