21 ദിവസ്സം കൊണ്ട് തയ്യാറാക്കി എടുക്കുന്ന മുന്തിരി വൈൻ അതെ വീര്യത്തോട് കൂടി 3 ദിവസം കൊണ്ട് തയ്യാറാക്കി എടുക്കാം

വൈൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ വൈൻ സാദാരണ രീതിയിൽ 21 ദിവസം കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത്. എന്നാൽ ഈ വൈൻ അതെ രുചിയിലും അതെ വീര്യത്തോട് കൂടിയും വെറും 3 ദിവസങ്ങൾ കൊണ്ട് തയ്യാറാക്കി എടുക്കുന്നതാണ്. അപ്പോൾ നമുക്ക് ഈ വൈൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ മുന്തിരി തണ്ടിൽ നിന്നും ഇളക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഈ മുന്തിരിയെ ചൂട് വെള്ളത്തിൽ കുറച്ചു ഉപ്പും വീഴ്ത്തിയ ശേഷം നല്ലപോലെ കഴുകി എടുക്കുക.

ശേഷം കഴുകിയെടുത്ത മുന്തിരിയെ വെള്ളം തോർന്നു കിട്ടാനായി ഒരു അരിപ്പയിലിട്ട് വെക്കുക. ശേഷം ഒരു പാനിലേക്ക് മുന്തിരിയെ മാറ്റുക. ഇനി ഈ മുന്തിരിയിലേക്ക് 700 ഗ്രാം പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു വലിയ കഷ്ണം കറുകപ്പട്ട ഒന്ന് ചെറുതാക്കിയ ശേഷം ചേർക്കുക. എന്നിട്ട് അതിനൊപ്പം തന്നെ 10 പീസ് ഏലക്കായും ചേർത്ത് കൊടുക്കുക. ഇനി 6 പീസ് ഗ്രാമ്പുവും കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു താക്കോലവും, ഒരു പിടി കാതിരി പൂവും ചേർത്ത് കൊടുക്കുക.

ശേഷം ഇതിലേക്ക് തിളപ്പിച്ചാറിയ ഒരു ലിറ്റർ വെള്ളവും ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ തിളപ്പിക്കുക. ഇനി മീഡിയം ഫ്ളൈമിൽ വെച്ച് 3 മിനിറ്റോളം മുന്തിരി നല്ലപോലെ തിളപ്പിക്കുക. ഒരു രാത്രി മുഴുവൻ ഇത് മാറ്റി വെക്കുക. ഇനി ഒരു ബൗളിലേക്ക് തിളപ്പിച്ചാറിയ 3 ടേബിൾ സ്പൂൺ വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ഈസ്റ്റും ചേർത്ത് ഇളക്കുക. എന്നിട്ട് 10 മിനിറ്റോളം ഈ മിക്സ് മാറ്റി വെക്കുക. ശേഷം പുളിപ്പിച്ചെടുത്ത ഈസ്റ്റിനെ മുന്തിരിയിലേക്ക് ചേർത്തിളക്കുക.

എന്നിട്ട് ഒട്ടും തന്നെ വെള്ളത്തിന്റെ ഈർപ്പമില്ലാത്ത ഒരു കുപ്പി എടുക്കുക. ശേഷം കുപ്പിയിലേക്ക് ഈ വൈൻ ഒഴിച്ച് അടച്ചു വെക്കുക. എന്നിട്ട് പിറ്റേ ദിവസം ഇത് ഒഴിച്ചുവെച്ച അതെ സമയത്തു ഈ വൈൻ തുറന്നു ഒരു തടിയുടെ തവി കൊണ്ട് ഇളക്കുക. എന്നിട്ട് പിറ്റേ ദിവസവും ഒരേ സമയം ഇളക്കിയ ശേഷം പിറ്റേ ദിവസം എടുക്കാവുന്നതാണ്. എന്നിട്ട് ഒരു നനവില്ലാത്ത പാത്രത്തിലേക്ക് അരിച്ചെടുത്ത ശേഷം ഒരു കുപ്പിയിലാക്കി വെക്കുക. എന്നിട്ട് അവ്വശ്യത്തിനു എടുത്തു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മുന്തിരി വൈൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വൈൻ തയ്യാറാക്കി നോക്കണേ.

Leave a Reply