ചെടികൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ പലപ്പോഴും നമ്മൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ചെടികളിൽ പൂവ് ഉണ്ടാകാത്തത്. എങ്ങനെയൊക്കെ സംരക്ഷിച്ചാലും ചെടികൾ ചിലപ്പോൾ പൂക്കാറില്ല. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീട്ടിലുള്ള
കാപ്പി പൊടി കൊണ്ട് പൂച്ചെടികളിലെല്ലാം എങ്ങനെയാണ് ഒരുപാട് പൂവുകൾ ഉണ്ടാകുന്നത് എന്നും തഴച്ചു വളരുന്നത് എന്നും നോക്കാം. നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഒരു മാജിക് ഫെർട്ടിലൈസർ തയ്യാറാക്കാൻ.
വീട്ടിലുള്ള എല്ലാ ചെടികളും നിറയെ പൂവിടാനും തഴച്ചുവളരാനും ഈയൊരു മിശ്രിതം സഹായിക്കുന്നതാണ്. അതിനായി മൂന്ന് ദിവസം പഴക്കമുള്ള നല്ല പുളിച്ച കഞ്ഞി വെള്ളം എടുത്തു വയ്ക്കുക. ഒരു ലിറ്റർ കഞ്ഞി വെള്ളമാണ് വെച്ചിട്ടുള്ളത്. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി ചേർത്ത് നല്ലപോലെ കലക്കി എടുക്കുക. ശേഷം കഞ്ഞിവെള്ളവും കാപ്പിപ്പൊടിയും കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
പുളിച്ച കഞ്ഞി വെള്ളം തന്നെ എടുക്കാൻ ശ്രമിക്കുക. കാരണം ഈയൊരു കഞ്ഞിവെള്ളം മണ്ണിലേക്ക് ചേർക്കുന്നതു കൊണ്ടുതന്നെ മണ്ണിനെ നല്ല ഫലപുഷ്ടിയുള്ളതാക്കാൻ സഹായിക്കുന്നു. കാപ്പി പൊടിയിൽ നൈട്രജനും, പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ധാരാളം പൂക്കൾ ഉണ്ടാകാനും തഴച്ചുവളരാനും ഈ ഒരു മിശ്രിതം കൊണ്ട് സഹായിക്കുന്നു. ശേഷം കാപ്പി പൊടിയും ചേർത്ത് മിക്‌സാക്കിയ കഞ്ഞിവെള്ളത്തിനെ രണ്ടുദിവസം അടച്ചു മാറ്റി വയ്ക്കുക.
ശേഷം രണ്ടു ദിവസമാകുമ്പോൾ ഈ ഒരു മിശ്രിതം ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. ശേഷം കഞ്ഞി വെള്ളത്തിൻറെ കട്ടിക്ക് അനുസരിച്ച് വെള്ളം ചേർക്കുക. ഒരുപാട് കട്ടിയുള്ള കഞ്ഞിവെള്ളമാണ് എടുത്തിട്ടുള്ളത് എങ്കിൽ രണ്ട് ലിറ്റർ വെള്ളമെങ്കിലും ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളം ചേർത്ത് കൊടുത്താൽ മതിയാകും. ശേഷം നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് എല്ലാ ചെടികൾക്കും തളിച്ചു കൊടുക്കുക.
അതുകൊണ്ടുതന്നെ കടുത്ത വേനൽക്കാലത്ത് പോലും ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുകയും അവ തഴച്ച് വളരുകയും ചെയ്യുന്നു. എല്ലാവരും ഈയൊരു മാജിക് ഫെർട്ടിലൈസർ തയ്യാറാക്കി നിങ്ങളുടെ വീട്ടിലുള്ള എല്ലാ ചെടികൾക്കും തളിച്ചു കൊടുക്കാൻ മറക്കരുത്. ഏത് ചെടിയായാൽ കൂടിയും ഏതു സമയത്തും തഴച്ചുവളരാനും ധാരാളം പൂവിടാനും ഇത് സഹായിക്കും. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.