വിദ്യാർത്ഥികൾക്കായി ഇതാ ഒരു അവസരം കൂടി പെട്ടെന്ന് തന്നെ അപേക്ഷിക്കുക

ഇപ്പോൾ ഡിജിറ്റൽ ആകാതെ പറ്റില്ല എന്നൊരു അവസ്ഥയിലാണ് നമ്മൾ എല്ലാവരും. അതിന് കാരണം കോവിഡ് മാരിയിൽ സ്കൂളുകൾ തുറക്കാത്തതിനാൽ എല്ലാ ക്ലാസ്സുകളും ഓൺലൈൻ വഴിയാണ് നടക്കുന്നത്.പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് വര്ധിക്കുന്നതല്ലാതെ അതിനൊരു ശമനം ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടികളെല്ലാം വീട്ടിൽ തന്നെ ഇരുന്നു ക്‌ളാസ്സുകളിൽ പങ്കെടുക്കേണ്ടി വരുന്നു.

എന്നാൽ സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് മൊബൈലും കമ്പ്യൂട്ടറും ഒന്നും ഇല്ലാത്ത സാഹചര്യമാണ് ഉണ്ടാവുക. അവർക്ക് ഒരുതരത്തിലും ക്ലാസുകൾ അറ്റൻഡ് ചെയ്യുവാൻ സാധിക്കാതെ വരികയും ചെയ്യാറുണ്ട്. അവർക്കായി തന്നെയാണ് സർക്കാരിൻറെ പുതിയ വിദ്യാഭ്യാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ നമുക്ക് 10000 രൂപ വരെ ലോൺ ആയി ലഭിക്കും. ആറു മാസത്തെ കാലാവധിയാണ് തിരിച്ചടയ്ക്കാൻ ആയി നമുക്ക് തരുന്നത്.

ഈ തുക നമുക്ക് മുത്തൂറ്റ് ഫിൻകോർപ് വഴി കൈപ്പറ്റാവുന്നതാണ്. മൂന്നുമാസത്തേക്ക് പലിശ നോക്കാറില്ല. ഇങ്ങനെ കിട്ടുന്ന പൈസ വളരെയധികം ഉപകാരപ്രദമാകുന്നു. 3 മാസത്തിനു ശേഷമുള്ള തുകയുടെ പലിശ മാത്രം നൽകിയാൽ മതിയാകും. കൂടാതെ പ്രോസസിങ് ഫീസ്, ഓഫീസ് ഫീസും അങ്ങനെ ഒന്നും തന്നെ ഈടാക്കുന്നതല്ല. അപ്പോൾ ഇതുപോലെ മൊബൈൽ ഇല്ലാതെയും ടാബോ കമ്പ്യൂട്ടർ ഒന്നുംതന്നെ ഇല്ലാതെയും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുന്നവർക്ക് ഇതൊരു സഹായമായി കൈത്താങ്ങായി പതിനായിരം രൂപ വരെ ലഭിക്കുന്നതാണ്.

ഇതിനോടകം തന്നെ കോവിഡ് പ്രതിസന്ധിയിൽ പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇനിയും ഈ സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ഈയൊരു പദ്ധതി വളരെയധികം ഗുണംചെയ്യുമെന്ന് തീർച്ച. ഈ പദ്ധതിയിൽ കൂടുതൽ രേഖകളുടെ ആവശ്യകത ഒന്നും തന്നെ ഇല്ല. അപ്പോൾ ഇത് എങ്ങനെ നമുക്ക് ലഭിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നും വീഡിയോ കണ്ട് മനസ്സിലാക്കുക.

Leave a Reply