നാരകവും ഓറഞ്ചും ചുവട്ടിൽ നിന്നും കായ്ക്കാനായി ഇതൊന്നു ചെയ്തുനോക്കൂ.

ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് ഓറഞ്ചും നാരങ്ങയും. ഇവ രണ്ടും നമ്മുടെ വീടുകളിൽ കൃഷി ചെയ്തെടുക്കുന്നതാണ് ഏറെ നല്ലത്. എന്നാൽ ഇന്ന് നമുക്ക് ഓറഞ്ചും നാരകവും ചുവട്ടിൽ നിന്നും കായ്ക്കാൻ കുറച്ചു കാര്യങ്ങൾ ചെയ്താൽ മതിയാകും. സാദാരണ രീതിയിൽ ഒന്നര വർഷമോ രണ്ട് വർഷമോ കാലയളവിലാണ് ഇത് കായ്ക്കുന്നത്. എന്നാൽ ഈ രീതിയിലാണ് ഓറഞ്ച് തയും നാരകവും നടുകയാണ് എങ്കിൽ രണ്ട് മാസം കൊണ്ട് തന്നെ ഓറഞ്ചും നാരകവും നിറച്ചു പൂക്കുകയും കായ്കൾ ഉണ്ടാകുകയും ചെയ്യും. അതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

തയ്‌കൾ വാങ്ങുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത ഓറഞ്ച് തയ്‌കളും, ഗ്രാഫ്റ്റ് ചെയ്ത നാരകത്തിന്റെ തയ്‌കളും വാങ്ങി നടാനായി ശ്രദ്ധിക്കുക. അതുപോലെ തന്നെ നല്ല വെയിൽ കിട്ടുന്ന സ്ഥലങ്ങളിൽ ഈ തയ്‌കൾ നട്ട് വളർത്തുക. എല്ലാ ഫല വൃക്ഷങ്ങൾക്കും പൊട്ടാസ്യം, നൈട്രജൻ,ഫോസ്ഫറസ് എന്നീ പ്രാഥമിക മൂലകങ്ങൾ ആവശ്യാനുസരണം നൽകുക. അതിനായി നമ്മുടെ വീടുകളിൽ എല്ലാ ദിവസവും ഉപയോഗിക്കുന്ന നാളികേരത്തിന്റെ വെള്ളം എടുക്കുക, ശേഷം ഒരു നാളികേരത്തിന്റെ വെള്ളം ഒരു കുപ്പിയിലാക്കുക. എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ കറുത്ത ശർക്കര ചേർത്ത് ഇളക്കുക.

ശേഷം അതിനൊപ്പം തന്നെ ഒരു നേന്ത്രപ്പഴത്തിന്റെ തൊലി ചെറുതായി അരിഞ്ഞെടുത്ത ശേഷം ഈ മിക്സിലേക്ക് ഇട്ട് വെക്കുക. ശേഷം കുപ്പിയുടെ മുകൾ ഭാഗം ഒരു തുണി കൊണ്ട് കവർ ചെയ്യുക. എന്നിട്ട് ഈ മിക്സിനെ ഏഴ് ദിവസത്തോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എല്ലാ ദിവസവും ഈ മിക്സ് ഇളക്കി വെക്കാനും മറന്നുപോകരുത്. ഏഴ് ദിവസമാകുമ്പോൾ ഒരു അരിപ്പയിലൂടെ അരിച്ചു ഈ മിക്സിലേക്ക് ഒരു ലിറ്റർ വെള്ളവും ചേർത്ത് മിക്‌സാക്കുക.

എന്നിട്ട് രണ്ടാഴ്ച്ചയിൽ ഒരിക്കൽ എല്ലാ ചെടികൾക്കും ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ഈ മിസിർത്ഥം തളിക്കുന്നതിലൂടെ എല്ലാ ചെടികളും ഫല വൃക്ഷങ്ങളും ദാരാളം പൂ ഉണ്ടാകാനും കായ് പിടിക്കുകയും ചെയ്യും. അതുമാത്രമല്ല ഇവയെല്ലാം നടുന്ന സമയത്തു മണ്ണിൽ നല്ല വളം ചെയ്‌താൽ മാത്രമേ ഏത് ചെടിയും ഫല പുഷ്ടിയോടെ വളരുകയുള്ളൂ. ഒരു രൂപ പോലും ചിലവില്ലാത്ത മാജിക്കൽ ഫെർട്ടിലൈസറാണിത്. അപ്പോൾ ഇനിമുതൽ പൂക്കാത്ത കായ്ക്കാത്ത ഫല വൃക്ഷങ്ങൾക്കും, ചെടികൾക്കും ഈ മിസിർത്ഥം ഉപയോഗിച്ച് നോക്കൂ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply