റംബുട്ടാൻ പെട്ടന്ന് കായ്ക്കാനായി ചെയ്യേണ്ട മാർഗ്ഗങ്ങൾ

ഒരുപാട് ഗുണങ്ങളുള്ള ഒരു ഫ്രൂട്ടാണ് റംബുട്ടാൻ. എന്നാൽ ഈ ഫ്രൂട്ട് നമ്മുടെ വീടുകളിൽ എങ്ങനെ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ഈ മരം വെച്ച് പിടിപ്പിക്കാൻ അധിക സ്ഥലമൊന്നും ആവശ്യമില്ല. വളരെ കുറച്ചു സ്ഥലമുള്ളവർക്കും റംബുട്ടാൻ സിമ്പിളായി കൃഷി ചെയ്തെടുക്കാൻ കഴിയും. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം നല്ല ബഡ് ചെയ്ത തയ്‌കൾ നോക്കി വാങ്ങണം എന്നതാണ്. ബഡ് ചെയ്ത തൈകൾ രണ്ടോ മൂന്നോ വർഷം കൊണ്ട് തന്നെ കായ്ച്ചു തുടങ്ങുന്നതാണ്.

റംബുട്ടാൻ ഇനത്തിൽപെട്ട നല്ല ഒരിനമാണ് സീസർ. നഴ്‌സറികളിൽ നിന്നും റംബുട്ടാൻ തൈകൾ വാങ്ങുമ്പോൾ ഈ ഒരിനം ചോദിച്ചു വാങ്ങുവാൻ ശ്രമിക്കുക. ഈ ഇനത്തിൽ പെട്ട റംബുട്ടാൻറെ ഒരു ഫലത്തിന് ഏകദേശം 10 ഗ്രാം ഫാരമുണ്ടാകും. അതുപോലെ തന്നെ മറ്റുള്ള റംബുട്ടാനിൽ കാണുന്ന പുളി രസം ഈ സീസർ ഇനത്തിൽ പെട്ടവക്ക് കാണില്ല. അതുകൊണ്ട് തന്നെ അതീവ രുചിയാണ് ഇത് കഴിക്കാൻ. എന്നാൽ വിത്ത് പാകിയാണ് റംബുട്ടാൻ ഉണ്ടാകുന്നത് എങ്കിൽ 8 വർഷത്തോളം എടുക്കും ഇത് കായ്ക്കാൻ.

ഉഷ്ണ മേഖല പ്രദേശങ്ങളിൽ വളരുന്ന ഈ ഫ്രൂട്ടിൻ്റെ ജന്മ ദേശം തായ്‌ലാൻഡാണ്. റംബുട്ടാനിൽ തന്നെ ഒരുപാട് വേറെയ്റ്റി ഇനത്തിൽ പെട്ട റംബുട്ടാൻ ഇന്ന് നമ്മുടെ നാടുകളിൽ കാണുന്നുണ്ട്. ചുമപ്പ്, മഞ്ഞ എന്നീ നിറത്തിൽ കാണുന്നുണ്ട് എങ്കിലും ചുവപ്പ് നിറത്തിലുള്ള റംബുട്ടാനാണ് കൂടുതൽ ഡിമാൻഡ്. ഇനി നഴ്‌സറികളിൽ നിന്നും വാങ്ങുന്ന ബഡ് തൈകൾ നടുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി രണ്ട് അടി സമ ചതുരമുള്ള ഒരു കുഴി എടുക്കുക.

ആ കുഴിക്ക് ഒന്നര അടി താഴ്ചയും ഉണ്ടായിരിക്കണം. അതുമാത്രമല്ല ഇതിന്റെ വേരുകൾ ഒരുപാട് താഴ്ചയിലേക്ക് പോകാത്തത് കൊണ്ട് തന്നെ ഏത് സ്ഥലങ്ങളിലും ഇത് നട്ട പിടിപ്പിക്കാവുന്നതാണ്. ഇനി നടുന്ന സ്ഥലങ്ങളിൽ സൂര്യപ്രകാശം നല്ലപോലെ കിട്ടുന്ന സ്ഥലങ്ങൾ ആയിരിക്കണം. ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ വീട്ടിൽ റംബുട്ടാൻ വളർത്തിയെടുക്കാനും അതിൽ നിന്നുമുള്ള കായ്കൾ ദാരാളം കഴിക്കാനും നമുക്ക് കഴിയും. റംബുട്ടാനേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply