ഒന്തോക്കെ ഇതിനു മുൻപിൽ എന്ത് ?

പല വേഷത്തിലും ഭാവത്തിലും ഒക്കെ ആളുകളെ പറ്റിക്കുന്നവർ നമ്മുടെ സമൂഹത്തിൽ നിരവധി ഉണ്ട്. ഇത്തരത്തിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഉണ്ട് എന്നുള്ള കാര്യം നമുക്കെല്ലാവർക്കും അറിയാം.ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനും ഇര പിടിക്കാനും വേണ്ടി ആണ് ജീവികളിൽ ഈ വേഷ പകർച്ച ഉണ്ടാകുന്നത്.ഇത്തരത്തിൽ ജീവികൾക്കിടയിൽ ചില പ്രച്ഛന്നവേഷക്കാരെ കുറിച്ചാണ് ഈ പോസ്റ്റ്.നമുക്ക് ചുറ്റും ഉള്ള നമുക്ക് സുപരിചിതമായ പ്രച്ഛന്നവേഷക്കാർ ആണ് ഓന്തുകൾ.ഇവയെ നന്നായി അറിയുന്ന നമുക്ക് പെട്ടെന്ന് ഒരെണ്ണത്തിനെ കാണണം എന്ന് തോന്നിയാൽ അൽപ്പം ബുദ്ധിമുട്ടും എന്നത് സംശയം ഇല്ലാത്ത വസ്തുതയാണ്.തൊട്ടിരിക്കുന്ന പ്രതലത്തിന്റെ നിറം സ്വീകരിക്കാൻ ഉള്ള കഴിവ് കൊണ്ടാണ് ഓന്തുകളെ കണ്ടു പിടിക്കാൻ ഉള്ള പ്രയാസം അനുഭവപ്പെടുന്നത്.ശരീര താപ നിലയിൽ വ്യത്യാസം വരുത്തി ആണ് ഓന്തുകൾ നിറം മാറ്റം സാധ്യമാക്കുന്നത്.ഒട്ടും ധൈര്യമില്ലാത്ത പാവത്താന്മാരായ ഓന്തുകൾക്ക് സ്വന്തം വാൽ ഉപയോഗിച്ഛ് സാധനങ്ങൾ എടുക്കാൻ കഴിയും എന്ന പ്രത്യേകത കൂടി ഉണ്ട്.

പട്ടികയിലെ രണ്ടാമത്തെ ജീവി ആണ് “ഡെവില്സ് സ്കോര്പിയോൺ ഫിഷ്”.ചെകുത്താൻ, തേൾ തുടങ്ങി ആളുകളെ ഭയപ്പെടുത്തുന്ന വാക്കുകൾ കൊണ്ടുള്ള പേര് ഉള്ള ജീവി ആണ് “ഡെവില്സ് സ്കോര്പിയോൺ ഫിഷ്.ഈ ജീവിയുടെ പ്രധാന സ്വഭാവം കടലിന്റെ അടിത്തട്ടിൽ വേഷവും നിറവും ഒക്കെ മാറി എല്ലാവരിലും നിന്നും ഒളിച്ച് കിടക്കുന്ന സ്വഭാവക്കാർ ആണ് ഈ ജീവികൾ.മണ്ണും പവിഴപുട്ടും ഒക്കെ ശരീരത്ത് ഉള്ളതിനാൽ ആ ജീവി ഉള്ള സ്ഥലം കണ്ടു പിടിക്കാൻ പ്രയാസം ആണ്.നല്ല വിഷമുള്ള മുള്ളുകൾ ആയുധം ആയി ഉള്ള ഈ ജീവിക്ക് മുന്നിൽ ചെറുമീനുകൾ എത്തി വായ്ക്കുളിൽ ആകുമ്പോൾ മാത്രമാകും ഇങ്ങനെ ഒന്ന് അവിടെ ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ പോലും സാധിക്കുക.

ഡെഡ് ലീഫ് ബട്ടർഫ്‌ളൈ എന്ന ഈ ചിത്രശലഭത്തിനെ ഒറ്റയടിക്ക് നോക്കിയാൽ ഒരു ഉണങ്ങിയ ഇല ഇരിക്കുന്നത് പോലെ മാത്രമാകും തോന്നുക.എന്നാൽ ഉണങ്ങിയ ഇല ചിറക് വിടർത്ത് പറന്ന് പോകുമ്പോൾ മാത്രമാകും അതൊരു സുന്ദര ചിത്രശലഭം ആണ് എന്ന് മനസിലാക്കുക.പുറത്ത് ഉണങ്ങിയ ഇലകളിലെ പാടും ഞരമ്പുകളും ഒക്കെ ഉള്ള ഈ ചിത്രശലഭത്തിന്റെ ചിറകിന്റെ മറുവശം വളരെ സുന്ദരമായ ഡിസൈൻ ആയിരിക്കും.ഈ ആൾമാറാട്ടം ആണ് ശത്രുക്കളിൽ നിന്നും ഈ ജീവിയെ രക്ഷിച്ച് നിർത്തുന്നതും.ഇത്തരത്തിൽ നമ്മളെ കബളിപ്പിക്കുന്ന ചില വ്യത്യസ്ത ജീവികളെ കുറിച്ഛ് കൂടുതൽ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply