വീട്ടിൽ പാഷൻ ഫ്രൂട് വളർത്തുന്നവർ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നാണ് ഈ പോസ്റ്റിലൂടെ വിവരിക്കുന്നത്.പാഷൻ ഫ്രൂട്ടിന്റെ ചെടിയിൽ നന്നായി പൂക്കൾ ഉണ്ടാകാൻ ചെയ്യണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം നന്നായി നനക്കുക എന്നതാണ്.മാത്രമല്ല നന്നായി വെള്ളം ആവശ്യം ഉള്ള ഒരു ചെടി തന്നെയാണ് പാഷൻ ഫ്രൂട്ട്.മാത്രമല്ല ചെടി നട്ട് പിടിപ്പിക്കേണ്ടത് സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലങ്ങളിൽ ആയിരിക്കണം.നന്നായി പൂക്കൾ ഉണ്ടാകാനും,ഉണ്ടായ പൂക്കൾ കൊഴിയാതിരിക്കയും സുഡോമോണാസ് തളിച്ച് കൊടുക്കുന്നത് വളരെ ഗുണം ചെയ്യുന്ന ഒരു ഘടകം ആണ്.
കൂടാതെ നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നം ആണ് നിരവധി പൂക്കൾ ഉണ്ടാകുന്നു എന്നാൽ അവയൊന്നും പൂവായി മാറുന്നില്ല എന്നുള്ളത്.പരാഗണം കൃത്യമായി നടക്കാത്തത് മൂലം ഇത്തരത്തിൽ പൂക്കൾ കായ് ആയി മാറാതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം.പരാഗണങ്ങൾ ചെയ്യുന്ന ഈച്ചകളുടെയോ,പ്രാണികളുടെ കുറവ് മൂലം ആണ് ഇത് സംഭവിക്കുന്നത് എങ്കിൽ നമ്മൾ തന്നെ കൈ ഉപയോഗിച്ഛ്ക് പരാഗണം നടത്തി കൊടുക്കേണ്ടതാണ്.ഇത്തരത്തിൽ പൂമ്പൊടി മാറ്റി കൊടുക്കാൻ ബഡ്‌സ് അല്ലെങ്കിൽ കുട്ടികളുടെ വാട്ടർ കളർ ബ്രഷ് എന്നിവ ഉപയോഗിച്ചാൽ മതിയാകും.
പ്രകൃതിദത്ത പരാഗണം നടക്കാത്ത സാഹചര്യത്തിൽ കൈ ഉപയിഗിച്ഛ്ക് എങ്ങനെ പരാഗണം നടത്താം,ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നിവ മനസിലാക്കാനായി താഴെ നാക്കിയിരിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്തുക.വളരെ ഉപകാരപ്രദമായ ഈ വിവരം കൃഷിയെ ഇഷ്ട്ടപ്പെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
