മുത്തുമണി പോലുള്ള ഈ പുഡ്ഡിംഗ് ഒരിക്കലെങ്കിലും കഴിച്ചുനോക്കൂ.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് പുഡ്ഡിംഗ്. പല തരത്തിലുള്ള പുഡിങ്ങുകളും നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി പുഡ്ഡിംഗ് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പുഡ്ഡിംഗ് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് അര ലിറ്റർ പാൽ ചേർക്കുക. ശേഷം പാലിലേക്ക് കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ലപോലെ തിളപ്പിച്ച് പാലിനെ ഇളക്കി കുറുക്കിയെടുക്കുക. എന്നിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു പാനിലേക്ക് നാലര ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. എന്നിട്ട് പഞ്ചസാരയെ കാരമലൈസാക്കി എടുക്കുക. എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ഈ കരമലൈസാക്കിയ ഷുഗറിലേക്ക് ചേർത്തിളക്കുക. എന്നിട്ട് വെള്ളം അതുമായി നല്ലപോലെ യോജിച്ചുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക.

ഇനി ഏത് പാത്രത്തിലാണ് പുഡിങ് സെറ്റാക്കുന്നത് ആ പാത്രത്തിലേക്ക് ഈ കാരമലൈസ് ചെയ്ത ഷുഗറിനെ ഒഴിക്കുക. എന്നിട്ട് മാറ്റി വെക്കുക. ശേഷം ഒരു പാനിലേക്ക് രണ്ടര കപ്പ് വെള്ളം ചേർക്കുക. ശേഷം കാൽ കപ്പ് ചവ്വരി തിളച്ചുവന്ന വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് 10 മിനിറ്റോളം മീഡിയം ഫ്ളൈമിൽ വെച്ച് ചവ്വരി വേവിച്ചെടുക്കുക. ശേഷം വെന്തുവന്ന ചവ്വരിയിലെ വെള്ളം ഒരു അരിപ്പയിലൂടെ അരിച്ചു മാറ്റുക. എന്നിട്ട് ചവ്വരിയിലേക്ക് കുറച്ചു പച്ചവെള്ളം ഒഴിച്ച് കഴുകി കളയുക.

എന്നിട്ട് മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് മിക്‌സാക്കുക. ശേഷം അതിനൊപ്പം മുക്കാൽ ടീസ്പൂൺ വാനില പൗഡറും ചേർത്ത് ഇളക്കുക. എന്നിട്ട് നല്ലപോലെ അടിച്ചെടുത്ത മിക്സിലേക്ക് നേരത്തെ വറ്റിച്ചെടുത്ത പാലും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു നുള്ളു ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.

എന്നിട്ട് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത മിക്സിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ചവ്വരി ചേർത്തിളക്കുക. എന്നിട്ട് നേരത്തെ കരമലൈസാക്കി വെച്ച ടിന്നിലേക്ക് ഈ മിക്സ് ഒഴിക്കുക. എന്നിട്ട് മുകളിലായി അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്യുക. എന്നിട്ട് ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം മുകളിലായി ഈ ട്രെ ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക. മീഡിയം ഫ്ളൈമിൽ 35 മിനിട്ടാകുമ്പോൾ പുഡ്ഡിംഗ് വെന്തു കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പുഡിങ്ങാകും ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

 

Leave a Reply