പൊന്നോണകിറ്റ് വിതരണം ഓഗസ്ത് മാസം ഒന്നുമുതൽ

സാധാരണക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സമ്പൽ സമൃദ്ധിയുടെ ഓണക്കാലം വരവേൽകാനിരിക്കുന്ന ജനങ്ങൾക്ക് പൊന്നോണകിറ്റ് വിതരണം ചെയ്യും എന്ന് പ്രക്യപിച്ചു കൊണ്ടാണ് സർക്കാർ മുന്നേറുന്നത്. ഓഗസ്ത് മാസം ഒന്നാം തീയതി മുതൽ പൊന്നോണക്കിറ്റിന്റെ വിതരണം ആരംഭിക്കുന്നതാണ്. ഏകദേശം 86 ലക്ഷം ഉപഭോക്താക്കൾക്കാണ് പൊന്നോണ കിറ്റ് ലഭിക്കുക. കിറ്റിൽ 13 ഇനം സാധനങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സപ്പ്ളൈക്കോ അറിയിച്ചിരിക്കുന്നത്.

ഏകദേശം 488 രൂപയുടെ ഉൽപ്പന്നങ്ങളാണ് ഒരു കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 425 കോടിക്ക് മുകളിൽ തുകയാണ് ഈ കിറ്റ് വിതരണത്തിന് വേണ്ടി സംസ്ഥാന സർക്കാർ നീക്കി വെച്ചിട്ടുള്ളത്. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത് കൊണ്ട് തന്നെ ഓരോ കിറ്റിനും 5 രൂപ വീതം റേഷൻ കട ഉടമക്ക് കമ്മീഷനും നൽകണം. അങ്ങനെ ഒത്തിരി നടപടി ക്രമങ്ങൾ ഇതിന്റെ പിന്നിലുണ്ട്.

ഒരു വീട്ടിലെ എല്ലാവരെയും ഉദ്ദേശിച്ചുകൊണ്ട് വിതരണം ചെയ്യുന്ന കിറ്റായത് കൊണ്ട് തന്നെ കുട്ടികൾക്ക് ചോക്ലേറ്റുൾപ്പെടെയുള്ള സാധനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊന്നോണ കിറ്റ് ആയതുകൊണ്ട് തന്നെ ഒരു പാക്കറ്റ് സേമിയയും ഇതിലുണ്ടാകും. എന്നാൽ സംസ്ഥാന സർക്കാരിന് മുൻപാകെ സാംപ്‌ളൈകോ നൽകിയ പട്ടികയിൽ ഉൾപ്പെടുന്ന സാധനങ്ങൾ ഇവയൊക്കെയാണ്.

പഞ്ചസാര 1 kg
വെളിച്ചെണ്ണ 500 ലിറ്റർ
ചെറുപയർ അല്ലെങ്കിൽ വൻപയർ 500 ഗ്രാം
തേയില 100
മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞൾപ്പൊടി എന്നിവ 100 ഗ്രാം
ഗോതമ്പ് നുറുക്ക്
വാഷിങ് സോപ്പ് അല്ലെങ്കിൽ ബാത്ത് സോപ്പ്
ചോക്ലേറ്റ്
സാംബാർ പൊടി
സേമിയ
ഇത്തരം ഉൽപ്പന്നങ്ങളാണ് പൊന്നോണ കിറ്റിൽ ഉൾക്കൊള്ളിക്കുക എന്ന് സപ്പ്‌ളൈകോ സംസ്ഥാന സർക്കാരിന് നൽകിയ പട്ടികയിൽ പറയുന്നു.

Leave a Reply