സുൽത്താൻ ബീഫാണ് ഇപ്പോഴത്തെ ട്രെൻഡിങ്‌ ഐറ്റം

മലയാളിക്ക് എന്നും പ്രിയപ്പെട്ട ഒന്നാണ് ബീഫ്. വ്യത്യസ്തമായി തയ്യാറാക്കുന്ന ബീഫ് റെസിപ്പികൾ നാം കഴിച്ചിട്ടുണ്ട് എങ്കിലും സുൽത്താൻ ബീഫ് എന്ന് പേരുള്ള ഈ ബീഫ് റെസിപ്പിയുടെ രുചി അറിയേണ്ടത് തന്നെയാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കിലോ ബീഫ് ചെറിയ പീസുകളായി മുറിച്ചെടുത്ത ശേഷം നല്ലപോലെ കഴുകി വെള്ളം തോർത്തി എടുക്കുക. ശേഷം ബീഫിനെ ഒരു കുക്കറിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് അടുപ്പിലേക്ക് വെക്കുക. എന്നിട്ട് ബീഫിനെ 5 ഫിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം 750 ഗ്രാം ചെറിയ ഉള്ളി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഉള്ളിയെ ഒരു ഇടിക്കല്ലിലിട്ട് ചതച്ചെടുക്കുക. ശേഷം ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് വഴറ്റുക.

ശേഷം വാടിവന്ന കറിവേപ്പിലക്കൊപ്പം ചതച്ചെടുത്ത ചെറിയ ഉള്ളി ചേർത്തിളക്കുക. എന്നിട്ട് ഒരു ബ്രൗൺ കളർ ആകുന്നത് വരെ ചെറിയ ഉള്ളി വഴറ്റി എടുക്കുക. എന്നിട്ട് മൂന്നു ടേബിൾ സ്പൂൺ എരിവുള്ളതും, നാല് ടേബിൾ സ്പൂൺ എരിവില്ലാത്തതുമായ വറ്റൽമുളക് ക്രഷ് ആക്കി എടുക്കുക. എന്നിട്ട് വറ്റൽമുളകിനെ ഉള്ളിയിലേക്ക് ചേർത്തിളക്കുക.എന്നിട്ട് നല്ലപോലെ വഴറ്റിയെടുക്കുക. ശേഷം വഴറ്റിയെടുത്ത മിക്സിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ബീഫ് ആ വെള്ളത്തോടൊപ്പം ചേർത്തിളക്കുക.

എന്നിട്ട് ബീഫിനെ നല്ലപോലെ വഴറ്റിയെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് മസാലയും ബീഫിനെയും നല്ലപോലെ വേവിച്ചെടുക്കുക. എന്നിട്ട് ബീഫിലെ വെള്ളമൊക്കെ വറ്റി ബീഫ് തിക്കായി വന്നാൽ ഒരു ടേബിൾ സ്പൂൺ വിനാഗിരി ബീഫിലേക്ക് ചേർത്തിളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് നല്ലപോലെ ഡ്രൈ ആയി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ സുൽത്താൻ ബീഫ് തയ്യാറായിട്ടുണ്ട്. ചൂട് ചോറിനും, കപ്പയ്ക്കും, പലഹാരത്തിനൊപ്പം കഴിക്കാനും ഈ ബീഫ് റോസ്റ്റ് സൂപ്പറാണ്. എല്ലാവരും ഉറപ്പായും ബീഫ് ഈരീതിയിൽ തയ്യാറാക്കി കഴിച്ചുനോക്കണേ.

Leave a Reply